മാവേലിക്കര :കെഎസ്ആർടിസി ചോറ്റാ നിക്കര , കൊല്ലൂര്‍ മൂകാംബിക , ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം യാത്ര സംഘടിപ്പിക്കുന്നു.
മാവേലിക്കര ഡിപ്പോയില്‍ നിന്നും നവംബര്‍ 18 ന് വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് യാത്ര ആരംഭിക്കും. വൈകുന്നേരം ചോറ്റാനിക്കര ദര്‍ശനം നടത്തുവാന്‍ കഴിയുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ദര്‍ശനത്തിനു ശേഷം നേരെ മൂകാംബികയിലേയ്ക്ക് പോകും. രാത്രിയോടു കൂടി മൂകാംബികയിലെത്തും. പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അന്നേ ദിവസം മൂകാംബികയില്‍ തന്നെ ചിലവഴിക്കും. യാത്രക്കാര്‍ക്ക് സ്വന്തം ചിലവില്‍ കുടജാദ്രിയിലും അടുത്തുള്ള ഇടങ്ങളിലേക്കും യാത്ര ചെയ്യാം.
തുടർന്ന് 20-ാം തിയതി പുലര്‍ച്ചെ അഞ്ച് മണിയോടു കൂടി മൂകാംബികയില്‍ നിന്നു ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കു പോകും. അവിടെ ദര്‍ശനം ദർശനം നടത്തി രാത്രിയോടെ മടക്കയാത്ര.
ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക് 2990 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ ഭക്ഷണവും, താമസവും ഉള്‍പ്പെടില്ല എന്ന കാര്യം മറക്കരുത്. ബുക്കിങ്ങിനായി 9446313991, 9947110905 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.