NEWS

എം സി റോഡില്‍ കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ആറുപേർക്ക് ഗുരുതര പരിക്ക്

ചെങ്ങന്നൂർ :ചെങ്ങന്നൂരിന് സമീപം എം സി റോഡില്‍ കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം.ചെങ്ങന്നൂരിനും പന്തളത്തിനും ഇടയില്‍ കാരയ്ക്കാട് ഇന്ന് പുലർച്ചെയാണ് സംഭവം.
കാര്‍ യാത്രികരായ 4 പേരെയും ബൈക്ക് യാത്രികരായ 2 പേരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്തളം ഭാഗത്ത് നിന്ന് വന്ന സിമന്റ് ലോറിയിലേക്ക് എതിരെ വന്ന കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ കാര്‍ ബൈക്കിൽ ഇടിച്ചാണ് 2 ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.
 സമീപവാസികളും പരുമല പദയാത്രികരും ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചെങ്ങന്നൂരില്‍ നിന്നെത്തിയ പോലീസും ഫയര്‍ഫോഴ്സും കാര്‍ വെട്ടിപ്പൊളിച്ച്‌ യാത്രികരെ പുറത്തെടുക്കുകയായിരുന്നു.

Back to top button
error: