കൊച്ചി: ഒൻപതുകാരൻ പത്തും പതിനൊന്നും വയസുള്ള രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് പതിനൊന്നുകാരിയായ സഹോദരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി.
കൊച്ചി നഗരത്തില്‍ നടന്ന സംഭവത്തില്‍ മൂന്നു പേരെയും പ്രതി ചേര്‍ത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
സ്കൂളിലെത്തിയ പെണ്‍കുട്ടി സുഹൃത്തിനോട് ഇക്കാര്യം പങ്കുവച്ചു. സുഹൃത്ത് അദ്ധ്യാപികയെയും സ്കൂള്‍ അധികൃതര്‍ പൊലീസിനെയും അറിയിക്കുകയായിരുന്നു.