NEWS

പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് പിടിയില്‍ 

രിട്ടി:  പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് പിടിയില്‍. മലപ്പട്ടത്തെ കൃഷ്ണന്‍ (56)നെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഉളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ചയാണ് വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ പതിനേഴുകാരി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്.
ഇരിട്ടിയിലെ പാരലല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഞായറാഴ്ച രാവിലെ അമ്മയോടൊപ്പം അയല്‍വാസിയുടെ ഓട്ടോറിക്ഷയില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയത്. ഡോക്ടറെ കാത്തു നില്‍ക്കവേ വേദന അസഹ്യമായതോടെ ശുചി മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെയും നവജാത ശിശുവിന്റെയും കരച്ചില്‍ കേട്ടാണ് പുറത്തു നില്‍ക്കുന്നവര്‍ വിവരം അറിയുന്നത്.
 ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉളിക്കല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ സുധീര്‍ കല്ലന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം  നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെ കാമുകനായ ഇയാൾ അറസ്റ്റിലായത്.
കുഞ്ഞിനെയും അമ്മയെയും ജില്ലാആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Back to top button
error: