ബംഗളൂരു :കുഴിയില്‍ പെടാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ മലയാളി മരിച്ചു.
ബൈക്ക് യാത്രക്കാരനും യെലഹങ്കയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ആലപ്പുഴ പുന്നപ്ര സൗത്ത് അലക്കുകുളം അജിഷാദിന്റെയും റാഷിദയുടെയും മകന്‍ അര്‍ഷദാണ് (22) മരിച്ചത്.
ശനിയാഴ്ച രാത്രി 10.30ഓടെ യെലഹങ്കക്ക് സമീപം ആത്തൂരിലാണ് അപകടം.കാര്‍ അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കുഴിയില്‍ പെടാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വരുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു.
അർഷദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ബൈക്കോടിച്ചിരുന്ന തിരുവല്ല സ്വദേശി രാഹുലിനെ ഗുരുതരമായ പരിക്കുകളോടെ യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.