NEWSSocial Media

ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസയുമായി നേരിട്ടെത്തി മമ്മൂട്ടി

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കിന്ന് എഴുപത്തിയൊന്‍പതാം പിറന്നാള്‍. പുതുപ്പളളിയിലാണ് സാധാരണ പിറന്നാള്‍ ആഘോഷങ്ങളെങ്കിലും രോഗാവശതകള്‍ മൂലം കൊച്ചിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഈ പിറന്നാള്‍ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി. ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവിലെ രാഷ്ട്രീയ ജീവിതം ഇതുപോലെ ആഘോഷമാക്കിയൊരു സമകാലികന്‍ വേറെയില്ല. ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ അറിയിക്കാന്‍ നേരിട്ടെത്തി നടന്‍ മമ്മൂട്ടി. ആലുവാ പാലസില്‍ എത്തിയ മമ്മൂട്ടിയെ ഉമ്മന്‍ ചാണ്ടിയും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. നിര്‍മ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

ജര്‍മനിയില്‍ ചികിത്സയ്ക്ക് വേണ്ടി പോകാന്‍ ഒരുങ്ങുന്ന ഉമ്മന്‍ ചാണ്ടിയോട് വേഗം സുഖം പ്രാപിച്ചു വരൂവെന്നും മമ്മൂട്ടി പറഞ്ഞു. പഴയകാല ഓര്‍മ്മകളും പങ്കുവച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

Signature-ad

2015 ന് ശേഷം തന്റെ ശബ്ദത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, ഇത്തവണയാണ് ഇത്രയും അധികം ദിവസം നീണ്ടുനില്‍ക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിസ ശരിയായി ആശുപത്രിയില്‍ പ്രവേശനം കൂടി ലഭിക്കുന്ന മുറയ്ക്ക് ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Back to top button
error: