NEWS

ലോകകപ്പ്; ഖത്തർ മെട്രോയിൽ സൗജന്യ യാത്ര

ദോഹ :ഹയ്യാ കാര്‍ഡ്‌ ഉടമകള്‍ക്കുള്ള മെട്രോ, ട്രാം സര്‍വിസുകളിലെ സൗജന്യയാത്ര നവംബര്‍ 10ന് ആരംഭിക്കും.ലോകകപ്പ് പ്രമാണിച്ച് ഡിസംബര്‍ 23 വരെ ഇവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ വഴി സൗജന്യമായി യാത്രചെയ്യാവുന്നതാാണ്.
അതേസമയം, ഹയ്യാ കാര്‍ഡില്ലാത്ത യാത്രക്കാര്‍ക്ക് പതിവുപോലെ ട്രിപ് കാര്‍ഡും വീക്ക്‍ലി ടിക്കറ്റും ലഭ്യമാണ്.
മുവാസലാത്തിന്റെ 2300 ബസുകള്‍, 80 റോഡുകളിലായി സര്‍വിസ് നടത്തും.3000 കര്‍വ ടാക്സികള്‍, 11500 ഉബര്‍ ടാക്സികള്‍, 3500 കരീം ടാക്സികള്‍ എന്നിവ ലോകകപ്പ് വേളയില്‍ യാത്രക്കായുണ്ട്.

Back to top button
error: