കൊല്ലം: പാളത്തിൽ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ റെയിൽവേ ജീവനക്കാരൻ തീവണ്ടിയിടിച്ചു മരിച്ചു.
റെയിൽവേ കീമാൻ ചവറ മുകുന്ദപുരം വട്ടത്തറ ഗൗരിനന്ദനത്തിൽ സുനിൽകുമാറാണ്(51) മരിച്ചത്.
ഞായറാഴ്ച രാവിലെ 9.20-ന് കണ്ടച്ചിറ-ചാത്തിനാംകുളം റോഡിലെ റെയിൽവേഗേറ്റിനു സമീപമായിരുന്നു സംഭവം. പാളത്തിലെ ബോൾട്ട് മുറുക്കുകയായിരുന്ന സുനിൽകുമാറിനെ കൊല്ലം ഭാഗത്തേക്ക് വന്ന മെമു തീവണ്ടി ഇടിക്കുകയായിരുന്നു.
മെമുവിന് ശബ്ദം തീരെ കുറവായതിനാലും സമീപത്തെ പാളത്തിലൂടെ മറ്റൊരു തീവണ്ടി കടന്നുപോയതിനാലും മെമു വരുന്നത് സുനിൽകുമാർ അറിഞ്ഞിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം.