”ശാരീരിക ബന്ധം ഇല്ലെങ്കില്‍ പ്രണയ ബന്ധം അധിക നാള്‍ നീണ്ടുനില്‍ക്കില്ല, നിനക്ക് വിവാഹം കഴിക്കാതെ കുട്ടികളുണ്ടാകുന്നത് എനിക്ക് പ്രശ്‌നമില്ല” ചെറുമകള്‍ക്ക് ജയാ ബച്ചന്‍െ്‌റ ഉപദേശം
മുംബൈ: ബോവളിവുഡിലെ ഒന്നാം നമ്പര്‍ സിനിമാ കുടുംബമാണ് അമിതാഭ് ബച്ചന്‍േ്‌റത്. ലോകം മുഴുവന്‍ ആരാധകരുള്ള ബോളിവുഡിന്‍െ്‌റ സ്വന്തം ബിഗ് ബി. സ്‌ക്രീനിലും ജീവിതത്തിലും ഒരുപോലെ ശ്രദ്ധനേടിയ പ്രണയ ജോഡികളാണ് അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും.
ഇവരുടെ പ്രണയവും ജീവിതവും എല്ലാം ഏവരേയും കൊതിപ്പിക്കുന്നത് ആണ്. 1973 ലാണ് ജയ ബച്ചനും അമിതാഭ് ബച്ചനും വിവാഹിതരാവുന്നത്. അടുത്ത വര്‍ഷം മകള്‍ ശ്വേതയും 1976 ല്‍ മകന്‍ അഭിഷേകും ജനിച്ചു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനി ആണ് ജയ ബച്ചന്‍ അഭിനയിച്ചിട്ടുള്ള ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ ശക്തമായ ദാമ്പത്യ ബന്ധത്തെ കുറിച്ച് ചെറുമകള്‍ നവ്യ നവേലി നന്ദയ്ക്ക് ജയാ ബച്ചന്‍ നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ ശ്രദ്ധേയമാകു ന്നത്. ദീര്‍ഘകാലത്തെ ബന്ധത്തിന് ശാരീരിക ആകര്‍ഷണം വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ജയ ബച്ചന്‍ പറഞ്ഞിരിക്കുന്നത്.
വിവാഹം കഴിക്കാതെ നവ്യയ്ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും ജയ ബച്ചന്‍ വ്യക്തമാക്കുന്നു. ”ഞാന്‍ പറയുന്നതിനെ ആളുകള്‍ എതിര്‍ത്തേക്കും, പക്ഷേ ശാരീരിക ആകര്‍ഷണവും ഒത്തൊരുമയും വളരെ പ്രധാന പെട്ടതാണ്. ഞങ്ങളുടെ കാലത്ത് ഞങ്ങളാരും പരീക്ഷണം നടത്തുമായിരുന്നില്ല.
ഇപ്പോഴത്തെ തലമുറ അത് ചെയ്യും, അവര്‍ എന്തിന് ചെയ്യാതിരിക്കണം, കാരണം അതും ബന്ധം ദീര്‍ഘകാലം നിലനിര്‍ത്താന്‍ കാരണം ആകും. ശാരീരിക ബന്ധം ഇല്ലെങ്കില്‍ ആ ബന്ധം അധിക നാള്‍ നീണ്ടുനില്‍ക്കില്ല. പ്രണയവും അഡ്ജസ്റ്റുമെന്റ് കൊണ്ടും മാത്രം ബന്ധങ്ങളെ നിലനിര്‍ത്താന്‍ ആവില്ല.
ശാരീരിക ബന്ധം ഇക്കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്” എന്നാണ് ജയ പറയുന്നത്. മകള്‍ ശ്വേതാ ബച്ചനും ചെറുമകള്‍ക്കും ഒപ്പമുള്ള സംഭാഷണത്തിനിടെ ആണ് ദാമ്പത്യത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടിനെ കുറിച്ച് ജയ വ്യക്തമാക്കിയത്.