KeralaNEWS

കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി അദ്ധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്തരിച്ചു

കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി അദ്ധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഈ മാസം 19ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിതലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്യില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേതടക്കമുള്ള നിർദേശങ്ങൾ പ്രകാരമായിരുന്നു ചികിത്സ.

Signature-ad

 

Back to top button
error: