കൊച്ചി :എണ്‍പത്തിമൂന്ന് ദിവസത്തിനിടെ കൊച്ചിയില്‍ നടന്നത് എട്ട് കൊലപാതകങ്ങൾ.
ഏറ്റവും ഒടുവില്‍ സംഭവിച്ചത് ഗിരിനഗറില്‍ യുവതിയുടെ കൊലപാതകം. യുവതിയെ കൊന്ന് പ്ലാസ്റ്റിക്ക് ചാക്കിനകത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ലഹരി ഉപയോഗവും മുന്‍വൈരാഗ്യവും വാക്കേറ്റവുമൊക്കെ കൊച്ചിയില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിന് കാരണങ്ങളായി പോലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതികളില്‍ ഭൂരിഭാഗവും യുവാക്കളാണ്. വിവിധ കേസുകളിലായി ആറ് പ്രതികളാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.