CrimeNEWS

ദുബൈയിൽ വൻ ലഹരിമരുന്ന് വേട്ട, പിടിച്ചെടുത്തത് 436 കിലോ ലഹരിമരുന്ന്; അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയിലെ ആറുപേർ അറസ്റ്റി​ൽ

ദുബൈ: ദുബൈയിൽ വൻ ലഹരിമരുന്ന് വേട്ട. ദുബൈ പൊലീസ് പിടിച്ചെടുത്തത് 436 കിലോഗ്രാം ലഹരിമരുന്ന്. രഹസ്യ വിവരം ലഭിച്ച് ഏഴ് മണിക്കൂറിനുള്ളിൽ അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയിലെ ആറ് പ്രതികളെയാണ് ദുബൈ പൊലീസ് പിടികൂടിയത്.

യഥാർത്ഥത്തിലുള്ള പയറിനൊപ്പം പ്ലാസ്റ്റിക് പയറ് വർഗങ്ങളും കലർത്തി നിറച്ച 280 ബാഗുകളിലായി 5.6 ടൺ ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നതായി ദുബൈ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് പ്രതികളെ പിന്തുടരുകയും അവരുടെ സങ്കേതത്തിൽ റെയ്ഡ് നടത്തുകയുമായിരുന്നു. ഓപ്പറേഷൻ ലെഗ്യൂംസ് എന്ന് പേരിട്ട ഓപ്പറേഷനിൽ 436 കിലോ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ലഹരിമരുന്ന് മണം പിടിച്ച് കണ്ടെത്താൻ കെ-9 യൂണിറ്റിന്റെ സഹായവും തേടിയിരുന്നു.

Signature-ad

ലഹരിമരുന്ന് സംഘത്തിലെ ചിലർ ദുബൈയിലും മറ്റ് ചിലർ വിദേശത്തും താമസിക്കുന്നവരാണ്. പയറുവർഗങ്ങളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് ഒരു ഗോഡൗണിൽ സൂക്ഷിക്കാനായിരുന്നു പദ്ധതി. ഈ ഗോഡൗൺ പൊലീസ് റെയ്ഡിൽ കണ്ടെത്തി. അടുത്തുള്ള രാജ്യത്തേക്ക് ലഹരിമരുന്ന് അടങ്ങുന്ന ചരക്ക് കയറ്റി അയയ്ക്കാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

Back to top button
error: