ന്യൂഡല്‍ഹി: ചൂതാട്ടം നടത്തിയതിന് ഏഴ് സ്ത്രീകളുള്‍പ്പെടെ 29 പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 58.57 ലക്ഷം രൂപയും 10 സെറ്റ് ചീട്ടുകളും ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
പഞ്ചാബി ബാഗിലെ ഹോട്ടല്‍ സിറ്റി വെസ്റ്റ് എന്‍ഡിലാണ് ചൂതാട്ടം നടന്നത്. എല്ലാവര്‍ഷവും ദീപാവലിയില്‍ ചൂതാട്ടം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍, എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരോടും പൊലീസ് ഉദ്യോഗസ്ഥരോടും ഇത്തരം പ്രവര്‍ത്തികള്‍ കണ്ടെത്താനും ശക്തമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്ന് ഡി.സി.പി ഘനശ്യാം ബന്‍സാല്‍ പറഞ്ഞു.
പൊലീസിന്റെ ഇന്‍ഫോര്‍മറാണ് ഹോട്ടല്‍ സിറ്റി വെസ്റ്റ് എന്‍ഡില്‍ ചൂതാട്ടം നടക്കുന്നതായി അറിയിച്ചത്. ഹോട്ടലിന്റെ ഒന്നാം നിലയിലെ ഹാളിലാണ് ചൂതാട്ടം നടന്നത്.പഞ്ചാബ്,യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് അറസ്റ്റിലായത്.