കൊല്‍ക്കത്ത: ബിരിയാണിയിലെ മസാലകള്‍ പുരുഷന്‍മാരില്‍ ലൈംഗിക ഉത്തേജനം കുറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി കടകള്‍ അടപ്പിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ്.
ബംഗാളിലെ കോച്ച് ബെഹാറിലെ ബിരിയാണി കടകളാണ് അടപ്പിച്ചത്.
ബിരിയാണിയില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളും മസാലകളും പുരുഷന്‍മാരില്‍ ലൈംഗിക ഉത്തേജനം കുറയ്ക്കുന്നതായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവെന്ന് മമത ബാനര്‍ജി സര്‍ക്കാരിലെ മുന്‍ മന്ത്രിയും ത്രിണമൂല്‍ നേതാവുമായ രബീന്ദ്ര നാഥ് ഘോഷാണ് പറഞ്ഞത്.
അതേസമയം, കച്ചവടത്തിനുള്ള ലൈസന്‍സ് ഇല്ലാത്തതിനാലാണ് കടകള്‍ അടപ്പിച്ചതെന്ന് കോച്ച് ബെഹാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള നിരവധി പേര്‍ പ്രദേശത്ത് ബിരിയാണി വില്‍ക്കുന്നുണ്ടെന്നും ലൈസന്‍സ് ഇല്ലാതെയാണ് ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.