ബംഗളൂരു:കര്‍ണാടകയിലെ കലബുറഗി യിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി.
കലബുറഗി ജില്ലയിലെ ദേവലുനായക് സ്വദേശിയായ രേഷ്മ ചൗഹാന് എന്ന 26-കയറിയാണ് ശനിയാഴ്ച ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്.
ഇവരുടെ ബന്ധുവായ കല്പന ചൗഹാന് എന്ന യുവതിയും രണ്ട് മക്കളുമായി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും ഇവരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. ഒരു വീട്ടിലെ മരുമക്കളാണ് രേഷ്മ ചൗഹാനും കല്പന ചൗഹാനും. കുടുംബ വഴക്കാണ് ആത്മഹത്യ ചെയ്യുന്നതിലേക്ക് ഇരുവരെയും നയിച്ചത്. പ്രദേശവാസികളുടെ സമയോചിത ഇടപെടലാണ് കല്പന ചൗഹാന്റെയും രണ്ട് മക്കളുടെയും ജീവന് രക്ഷപ്പെടാന്‍ കാരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും രേഷ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചുവെന്നും കമലാപൂര്‍ പൊലീസ് അറിയിച്ചു.