Month: February 2026

  • Breaking News

    അഖിൽ മാരാർ ട്വൻ്റി20യിലേയ്ക്ക്; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും

    കൊച്ചി: ബിഗ് ബോസ് താരവും സേഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ അഖിൽ മാരാർ എൻഡിഎ ഘടകകക്ഷിയായ ട്വൻ്റി20-യിൽ ചേരാൻ ഒരുങ്ങുന്നു. വൈകുന്നേരം മൂന്ന് മണിക്ക് ട്വൻ്റി20 നേതാവ് സാബു ജേക്കബ് വിളിച്ചിട്ടുള്ള വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. കൊട്ടാരക്കരയിൽ അഖിൽ മാരാറെ എൻഡിഎ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. ബിജെപി നടത്തിയ സർവേയുടെ പശ്ചാത്തലത്തിൽകൂടിയാണ് അഖിൽ മാരാരെ മുന്നണിയിലെത്തിയിരിക്കുന്നതെന്നാണ് വിവരം. ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് അഖിൽ മാറാരെ ട്വൻ്റി20-യിൽ എത്തിച്ച് മത്സരിപ്പിക്കാനുള്ള നീക്കം. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അന്തിമ തീരുമാനം നേതാക്കളാണ് പ്രഖ്യാപിക്കുകയെന്നും അഖിൽ പറഞ്ഞു. മുന്നണിയിൽ നേരത്തെ തന്നെ ഇത്തരം ചർച്ചകൾ സജീവമായിരുന്നെന്നാണ് ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ് പറഞ്ഞത്. എൻഡിഎ മറ്റ് ഘടക കക്ഷികളുമായി ആലോചിച്ച ശേഷമാകും സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രഖ്യാപനം എന്നും സാബു മാധ്യമങ്ങളോട് വ്യക്തമാക്കി. അഖിൽ മാരാർ ഒരു കോൺ​ഗ്രസ് അനുഭാവിയെന്ന നിലയിലാണ് ഇതുവരെയും അറിയപ്പെട്ടിരുന്നത്. യൂത്ത് കോൺ​ഗ്രസിലടക്കം…

    Read More »
  • Breaking News

    പ്രതിരോധ കരാറുകളുടെ പാലം തീർത്ത് ഇന്ത്യയും ഫ്രാൻസും;ചരിത്രത്തിലാദ്യമായി ആയുധങ്ങളുടെ പരസ്പ്പര കൈമാറ്റം; ഇന്ത്യയുടെ ‘പിനാക’ ഫ്രാൻസ് വാങ്ങും

    ന്യൂഡൽഹി : ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം കൂടുതൽ ആഴങ്ങളിലേയ്ക്ക്. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസ്സോയയിൽ നിന്ന് ഇന്ത്യ 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുക്കവേ ഇന്ത്യയിൽനിന്ന് ആയുധങ്ങൾ വാങ്ങാൻ ഫ്രാൻസും ഒരുങ്ങുന്നു. ഇന്ത്യൻ തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ‘പിനാക’-മണ്ണബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റമാണ് ഫ്രാൻസിൻ്റെ താല്പര്യ പട്ടികയിൽ ഒന്നാമതുള്ളത്. അങ്ങനെ ഇന്ത്യയുമായുള്ള ആയുധ ഇടപാടിൽകൊടുക്കൽ വാങ്ങൽ തന്ത്രം പയറ്റാനൊരുങ്ങുകയാണ് ഫ്രാൻസ് . ഫ്രഞ്ച് മാധ്യമമായ ‘ലെ മോണ്ടെ’ (Le Monde) ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പതിറ്റാണ്ടുകളായി ഫ്രഞ്ച് വിമാനങ്ങളുടെ വലിയൊരു ഉപഭോക്താവാണ് ഇന്ത്യ. എന്നാൽ, ഇന്ത്യയെ കേവലം ഒരു ഉപഭോക്താവായി മാത്രം കാണാതെ, തുല്യശക്തിയുള്ള ഒരു പ്രതിരോധ പങ്കാളിയായി ഫ്രാൻസ് അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ നീക്കം. പ്രതിരോധ സഹകരണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയാണ് പിനാക റോക്കറ്റുകൾക്ക് പുറമെ ഇന്ത്യയുടെ പീരങ്കി സംവിധാനങ്ങൾ (ആർട്ടിലറി), മിസൈലുകൾ, ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ എന്നിവയും ഫ്രാൻസ് നിരീക്ഷിച്ചു. ആഗോള വിതരണ ശൃംഖലകളിൽ…

    Read More »
  • Lead News

    റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ പുതു പ്രഖ്യാപനം, ‘1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും’

    അബുദാബി: റമദാൻ വിശുദ്ധ മാസം തുടങ്ങിയതിൻ്റെ സന്തോഷ സൂചകമായി 1440 തടവുകാർക്ക് യു ഇ മോചനം പ്രഖ്യാപിച്ചു. യു ഇ മുഹമ്മദ് ഷെയ്ഖ് ബിൻ സായിദ് അൽ നഹ്യാനാണ് മോചന ഉത്തരവ് നൽകിയത്. ഇവരുടെ ഭാഗമായ സാമ്പത്തിക ബാധ്യതകളും ശിക്ഷ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് ജീവിതത്തിന് പുതിയ തുടക്കം നൽകാനും വീണ്ടും അവസരം നൽകാനുമാണ് തീരുമാനം. പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ അവസരമൊരുക്കുന്നതാണ് മോചനം. വിവിധ എമിറേറ്റുകൾ പ്രത്യേകമായി വരും ദിവസങ്ങളിൽ ശിക്ഷാ ഇളവുകൾ പ്രഖ്യാപിച്ചേക്കും. എല്ലാ വർഷങ്ങളിലും റമദാൻ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ ഇത്തരത്തിൽ തടവുകാർക്ക് മോചനം അനുവദിക്കാറുണ്ട്. അതീവ ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരല്ലാത്തവരെയാണ് സാധാരണഗതിയിൽ മോചനത്തിനായി പരിഗണിക്കുക. ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇന്നലെ റമദാൻ ഒന്നായിരുന്നു . ഗൾഫ് രാഷ്ട്രങ്ങളിൽ റമദാൻ മാസത്തിൽ ഒരുങ്ങുന്നത് വർഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. വിവിധ ഏജൻസികൾ ഇതിനോടകം കോടികളുടെ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. ഒമാനിൽ ഇന്നാണ് റമദാൻ 1. കേരളത്തിലും റംസാൻ വ്രതാരംഭം ഇന്ന്…

    Read More »
  • Lead News

    ഇറാന്റെ തന്ത്രപ്രധാന സൈനീക കേന്ദ്രങ്ങൾക്ക് സമീപം തീപിടിത്തം; കാരണം വ്യക്തമല്ല

    ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാന് സമീപം പരന്ദിൽ തീപ്പിടിത്തം. നിരവധി സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നിടത്താണ് തീപ്പിടിത്തമുണ്ടായതെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത പുക ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, സുരക്ഷാവീഴ്ചകളൊന്നുമുണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പരന്ദ് നഗരത്തിന് സമീപത്തുനിന്ന് കറുത്തപുക ഉയർന്നതിന് കാരണം പരന്ദ് നദിതടത്തിന് സമീപത്തെ പുൽപ്പടർപ്പിന് തീപിടിച്ചതാണെന്നും അഗ്നിരക്ഷാസേനാംഗങ്ങൾ അവർ കൂട്ടിച്ചേർത്തു. ആർക്കെങ്കിലും പരിക്കേറ്റതായോ മറ്റെന്തെങ്കിലും നാശനഷ്ടമുണ്ടായതായോ ഇതുവരെ സ്ഥിരീകരണമില്ല. ഷിറാസ് പ്രവിശ്യയിൽ നഗരത്തിന് പുറത്ത് പർവതമേഖലയിൽനിന്ന് സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ എന്താണ് ഇത് കാരണമെന്ന് വ്യക്തമല്ല.

    Read More »
  • Breaking News

    പോർവിളികൾ തുടരുന്നതിനിടെ ഇറാനും റഷ്യയും കൈകോർക്കുന്നു; ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനീകാഭ്യാസം; ‘ഭീഷണികളും പ്രസംഗങ്ങളും നടത്തുകയല്ലാതെ ഇസ്ലാമിക റിപ്പബ്ലിക്കിനെ നശിപ്പിക്കാൻ ട്രംപിന് കഴിയില്ല; ഇറാൻ സൈന്യം സജ്ജമാണ്’- ഖമേനി

    ടെഹ്‌റാൻ: ഇറാനെതിരെ അമേരിക്കയുടെയും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും ഭീഷണികൾ തുടരുന്നതിനിടെ ഒമാൻ കടലിൽ ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ്. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലും കാര്യമായ പുരോഗതി ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ ട്രംപ് സമ്പൂർണ്ണ സൈനീക നീക്കത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. അതിനിടയിലാണ് റഷ്യയും ഇറാനും തമ്മിൽ സഹകരിച്ചുള്ള പുതിയ നീക്കങ്ങൾ. യുഎസ് നാവിക സേനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം കഴിഞ്ഞ ദിവസം അഭ്യാസങ്ങൾ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസം ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രവുമായി നടക്കാൻ പോകുന്നത്. കടൽ സുരക്ഷ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുക ഇതിൻ്റെ ലക്ഷ്യമെന്ന് സംയുക്ത നാവികാഭ്യാസത്തിൻ്റെ വക്താവ് റിയർ അഡ്മിറൽ ഹസ്സൻ മഗ്സൂദ്ലൂ പറഞ്ഞു. ജനീവയിലെ ചർച്ചകൾക്ക് മുന്നോടിയായി യുഎസ് ഇറാനുമേൽ വെല്ലുവിളികൾ മുഴക്കുന്നതിന്റെ ഭാഗമായി സൈനിക വിന്യാസവും ശക്തമാക്കിയിരിക്കുകയാണ്. അമേരിക്ക വിമാനവാഹിനി…

    Read More »
  • Breaking News

    അവസാന ഓവറിലെ രണ്ടാം ബോൾ, സാക്ക് ലയൺ ഉയർത്തിയടിച്ച ബോൾ ലക്ഷ്യമാക്കി റിങ്കു സിം​ഗ്… മനോ​ഹരമായൊരു ക്യാച്ചിനു വഴിമുടക്കിയായി നായകന്റെ കടന്നുവരവ്… ദേ പോകുന്നു കയ്യിൽനിന്ന് വഴുതി താഴേക്ക്… മൂന്നാം ബോളിലും തനിയാവർത്തനം… ഇത്തവണ പിഴച്ചത് തിലകിന്… നാലാം ബോളിൽ അതാ പിടിവീണു… ബോൾ ‘സുന്ദര’മായി സുന്ദറിന്റെ കൈക്കുള്ളിൽ…

    അഹമ്മദാബാദ്: സൂപ്പർ എട്ടിലെ മരണ ​ഗ്രൂപ്പിലേക്ക് കടക്കുമ്പോൾ ഇന്ത്യയ്ക്ക് ഈ ശൗര്യം മതിയോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ബാറ്റിങ്ങിൽ തുടരെത്തുടരെ അഭിഷേക് ഡക്കേൽ പുറത്താകുന്നതും, ഫീൽഡിങ്ങിലുള്ള പിഴവും ഇന്ത്യയ്ക്ക് മൈനസായി വരുമെന്ന് ഉറപ്പ്. ഇന്നലെ നെതർലാൻഡിനെതിരായ മത്സരത്തിലെ അവസാന ഓവറിൽ അടിപ്പിച്ചുള്ള രണ്ട് ക്യാച്ചാണ് സൂര്യയും തിലകും കൈവിട്ടത്. കഴിഞ്ഞ പാക്കിസ്ഥാനെതിരായ മത്സരത്തിലുണ്ടായ പിഴവിന്റെ ആവർത്തനം. അന്ന് തിലകും കുൽദീപും ഇഷാനുമാണെന്നു മാത്രം വ്യത്യാസം. ഇന്നലെ നെതർലാൻഡിന്റെ അവസാന ഓവറിലെ രണ്ടാം ബോൾ സാക്ക് ലയൺ ഉയർത്തിടിച്ച ബോൾ ലക്ഷ്യമാക്കി റിങ്കു സിം​ഗ് നീങ്ങുന്നതിനിടെ ഇത് ഞാനെടുത്തോളാമെന്ന് സൂര്യ കൈകൊണ്ടു കാണിക്കുന്നത് ദൃശ്യങ്ങിൽ കാണാം. ഈ സമയം റിങ്കു ബോളിനടുത്തിക്കഴിഞ്ഞു. പെട്ടെന്ന് റിങ്കുവിനെ തട്ടിയിട്ട് നായകന്റെ കടന്നുവരവ്… ബോൾ നേരെ ​ഗ്രൗണ്ടിലേക്ക്… എതിരാളികൾക്ക് റണ്ട് റൺസ്. മൂന്നാം ബോളിലും ഇതേ അവസ്ഥ ദുബെ എറിഞ്ഞ മൂന്നാം ബോൾ സാക്ക് ഉയർത്തിയടിക്കുന്നു… ബോൾ കൈപ്പിടിയിലൊതുങ്ങിയെന്ന് കരുതിയെങ്കിലും ദേ പോകുന്നു താഴേക്ക്, ഇത്തവണ പിഴച്ചത് തിലകിന്… എന്നാൽ…

    Read More »
  • Movie

    സുഖമാണോ സുഖമാണ് ചിത്രത്തിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി

    അരുണലാൽ രാമചന്ദ്രൻ സംവിധാനം ചെയ്ത സുഖമാണോ സുഖമാണ് രണ്ടാം വാരത്തിലേക്ക് വിജയകരമായി കടക്കുമ്പോൾ ചിത്രം കണ്ട ശേഷം അഭിനന്ദങ്ങളുമായി വിദ്യാഭ്യാസമന്ത്രി ശ്രീ വി. ശിവൻകുട്ടി സമൂഹമാദ്ധ്യമത്തിൽ ഇപ്രകാരം കുറിച്ചു. “ഒറ്റപ്പെടൽ എന്ന വലിയ സാമൂഹിക യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് ‘സുഖമാണോ സുഖമാണ്’. അരുൺലാൽ രാമചന്ദ്രനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മനംതുറന്നൊരു വാക്കിലൂടെയും സ്നേഹപൂർവ്വമായൊരു നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പല ഏകാന്തതകളുമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. പുതുതലമുറയും മുതിർന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് ഇത്, എന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. രാമചന്ദ്രൻ നായരുടെ മകനാണ് അരുൺലാൽ.” പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ സുഖമാണോ സുഖമാണ് ചിത്രത്തിൽ മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫാമിലി എന്റെർറ്റൈനർ സുഖമാണോ സുഖമാണിന്റെ നിർമ്മാണം ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം,…

    Read More »
  • Movie

    മലയാളത്തിൽ ഫാൻ്റസി റിവൻജ് ത്രില്ലറുമായി പുതുമുഖങ്ങളുടെ “റാന്തൽ”; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി… പൂജയും സ്വിച്ചോൺ കർമ്മവും കാഞ്ഞങ്ങാട് നടന്നു.

    മലയാളത്തിൽ എന്നും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാൻ്റസിയും, ത്രില്ലറും. അത്തരത്തിൽ വീണ്ടുമൊരു ഫാൻ്റസി റിവൻജ് ത്രില്ലർ ഒരുങ്ങുകയാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പി.കെ സുരേന്ദ്രൻ നിർമ്മിച്ച് നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന് കാഞ്ഞങ്ങാട് തുടക്കമായി. “റാന്തൽ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം റിലീസ് ആയി. കാസർകോഡും കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ, നവാഗതരായ സജിത്ത് കുരിക്കത്തൂർ, ഉണ്ണി പണിക്കർ, ഉണ്ണി ബാനം, മഹേഷ്‌ രാമൻ, രാഖിൽ മാധവ്, ചന്ദ്രിക മടിക്കൈ, സ്നേഹ, ഷീബ കാഞ്ഞങ്ങാട്, സനില, ദീപ്തി മിത്ര, സീമ മധു, മാസ്റ്റർ ദേവദത്ത് എന്നിവരും വേഷമിടുന്നു. ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. സംവിധായകൻ ശ്രീഷ് ഹൈമാവത് തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. എഡിറ്റർ: അയൂബ്, മ്യൂസിക്: ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശബരി, ആർട്ട് ഡയറക്ടർ: ഷറഫു ചെറുതുരുത്തി,…

    Read More »
  • Movie

    അന്ന് ചെറിയ മാറ്റം.. ഇത്തവണ ഉറപ്പിച്ച് തന്നെ; മോഹൻലാൽ- ശ്രീനിവാസൻ- റോഷൻ ആൻഡ്രൂസ് കൂട്ടുക്കെട്ടിലെ “ഉദയനാണ് താരം” റീറിലീസ് ഫെബ്രുവരി ഇരുപതിന് …

    റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങി. മുൻപ് ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം റിലീസ് മാറ്റിവച്ചിരുന്നു. ഇരുപതിന് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുമെന്നതിൻ്റെ പുതിയ പോസ്റ്റർ റിലീസായി. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് നിര്‍മിച്ചത്. കാള്‍ട്ടണ്‍ ഫിലിംസ് തന്നെയാണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നതും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം, ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തീരുന്നു. ശ്രീനിവാസൻ്റെ തിരക്കഥയിൽ എത്തിയ ചിത്രത്തിൽ, വിനീത് ശ്രീനിവാസന്‍ പാടിയ കരളേ കരളിന്‍റെ കരളേ എന്ന ഗാനങ്ങളുള്‍പ്പെടെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ദീപക് ദേവ് ആണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. ചിത്രത്തിൻ്റെ 4k റീ മാസ്റ്ററിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഹൈ…

    Read More »
  • Breaking News

    ‘ഇന്ത്യയുടെ സൈനീക ശക്തി ഉയർത്താനും ഫ്രാൻസുമായുള്ള നയതന്ത്ര സഹകരണം ആഴത്തിലാക്കാനും പര്യാപ്തമായ റഫാൽ കരാറിനെ ഇവിടെയുള്ളവർ വിമർശിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല‘ ഇമ്മാനുവൽ മാക്രോൺ

    ന്യൂഡൽഹി: റഫാൽ കരാറിനെ ന്യായീകരിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. കരാറിനെച്ചൊല്ലിയുള്ള വിമർശനങ്ങളെ തള്ളിയ അദ്ദേഹം, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ സൈനികശക്തിയെ വർധിപ്പിക്കുകയേയുള്ളൂവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം മെച്ചപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു. കരാർ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മാക്രോൺ പറഞ്ഞു. ‘നമ്മൾ എല്ലായ്‌പ്പോഴും തദ്ദേശനിർമിത ഘടകങ്ങൾ കൂട്ടാനുള്ള ശ്രമങ്ങളിലാണ്. അക്കാര്യം ദസ്സോ എവിയേഷൻ്റെയും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ചർച്ചയുടെ ഭാഗമാണ്. റഫാൽ നിങ്ങളുടെ രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നിരിക്കേ ആളുകൾക്ക് എങ്ങനെ ഇതിനെ വിമർശിക്കാൻ സാധിക്കുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര സഹകരണം വർധിപ്പിക്കും. ഇവിടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് മാക്രോൺ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞാത്. പരമാവധി ഇന്ത്യൻ ഘടകങ്ങൾ ഉൾപ്പെടുത്താനും നിർണ്ണായക ഉപകരണങ്ങൾ ഇവിടെ നിർമ്മിക്കാനും ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണെന്നും മാക്രോൺ കൂട്ടിച്ചേർത്തു. 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി ഒരാഴ്ചയ്ക്കിപ്പുറമാണ്…

    Read More »
Back to top button
error: