Month: February 2026

  • Breaking News

    ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലേക്ക്

    കൊച്ചി : ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ഐ എം എ ഹാളിൽ നടന്നു. സിനിമാ–സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ജനപ്രിയ നടൻ ദിലീപ് മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖർ അണിനിരന്നു .രഞ്ജിൻ രാജിന്റെ ഗണപതി സ്തുതിയോട്‌ കൂടി ആരംഭിച്ച ചടങ്ങിൽ ജസ്ന ജയദീഷിന്റെ നൃത്തം ശ്രദ്ധേയമായി. ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് വേദിയിൽ “കാട്ടുപുലി” എന്ന ഭീഷ്മറിലെ ഗാനം ആലപിച്ചു. ഒരു ശ്ലോകം ഉൾപ്പെടെ ആറ് ഗാനങ്ങളാണ് ഭീഷ്മർ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രഞ്ജിൻ രാജ്, കെ. എ. ലത്തീഫ് എന്നിവർ ഈണം നൽകിയ ഗാനങ്ങൾക്ക് ഹരിനാരായണൻ ബി. കെ., സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവർ രചന നിർവഹിക്കുന്നു. വിനീത് ശ്രീനിവാസൻ, അനില രാജീവ്, ദാന റാസിഖ്, രഞ്ജിൻ രാജ്, ബിനു തൃക്കാക്കര എന്നിവർക്ക് പുറമെ…

    Read More »
  • Breaking News

    മലമ്പുഴയിൽ ആരാവും? ‘സുരേഷിനെ മത്സരിപ്പിച്ചാൽ ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട, ഫലത്തിൽ ബിജെപിയ്ക്കാവും ​ഗുണം’- മണ്ഡല അവലോകന യോ​ഗം

    പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിയെവേണമെന്ന് മണ്ഡലം തല അവലോകനയോഗം. മലമ്പുഴ മണ്ഡലത്തിൽ നിന്നുള്ള ഡി.സി.സി. ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ, ബ്ലോക്ക് ഭാരവാഹികൾ അവലോകനയോഗത്തിൽ പങ്കെടുത്തു. എ.ഇ.എ.സി.സി. സെക്രട്ടറി പി.വി. മോഹനൻ്റെ സാന്നിധ്യത്തിലായിരുന്നു യോഗം. മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിൻ്റെ പുരോഗതി വിലയിരുത്താനായിരുന്നു യോഗം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റ് എ. സുരേഷ് മലമ്പുഴയിൽ യു.ഡി.എഫ്. ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയാവുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് യോഗതീരുമാനം. സുരേഷിന് ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന വിലയിരുത്തൽ ശരിയല്ലെന്നും പ്രതിനിധികൾ തുറന്നടിച്ചു. സുരേഷിനെ മത്സരിപ്പിക്കുന്നത് ഫലത്തിൽ ബി.ജെ.പിയ്ക്കാകും സഹായകമാവുകയെന്ന വിലയിരുത്തലുമുണ്ടായതായാണ് സൂചന. 2016, 2021 തിരഞ്ഞെടുപ്പുകളിൽ മലമ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ്. മൂന്നാംസ്ഥാനത്താണ്. മണ്ഡലത്തിൽ യു.ഡി.എഫ്. സംവിധാനം ശക്തമല്ലെന്നും ഭാരവാഹികൾ എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്.

    Read More »
  • Breaking News

    ഇനി വൈകില്ല…ആണവ ധാരണ അന്തിമമാകുന്നതിന് ഒരു കൈയ്യകലം മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

    വാഷിങ്ടണ്‍: അമേരിക്കയുമായി ചരിത്രപരമായ ആണവ ധാരണ കയ്യെത്തും ദൂരത്തെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. മറ്റന്നാൾ ഇറാൻ – അമേരിക്ക മൂന്നാം വട്ട ചർച്ച നടക്കാനിരിക്കെയാണ് നിർണായക പ്രതികരണം. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കരാർ നടപ്പിലായില്ലെങ്കിൽ ഇറാന് അത് വളരെ മോശം ദിവസമായിരിക്കുമെന്ന് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ ഇറാനിലെ ജനങ്ങളെ ലക്ഷ്യമിട്ട് പേർഷ്യൻ ഭാഷയിൽ അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയായ സി ഐ എ ഇട്ട പോസ്റ്റ് വൻ ചർച്ചയായി. തങ്ങളെ ബന്ധപ്പെടാനുള്ള വഴികളാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്. വിവിധ സാഹചര്യങ്ങളെ നേരിടുന്നതിൽ അമേരിക്ക – ഇസ്രയേൽ സൈനിക മേധാവിമാർ ചർച്ച നടത്തി. ചൊവ്വാഴ്ചയാണ് വിവര ദാതാക്കൾക്ക് സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി സഹായം വാഗ്ദാനം ചെയ്തത്. ട്രംപ് ഇറാനിൽ സൈനിക ആക്രമണത്തിന് പദ്ധതിയിട്ടാൽ യുഎസ് ചാര ഏജൻസിയെ സുരക്ഷിതമായി ബന്ധപ്പെടാനുള്ള വഴിയെ കുറിച്ചാണ് പേർഷ്യൻ ഭാഷയിൽ നിർദേശങ്ങൾ നൽകിയത്- “ഹലോ…

    Read More »
  • Breaking News

    ‘സർക്കാർ ജീവനക്കാരുടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറണമെന്ന ആവശ്യവുമായി വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു’; തെളിവുമായി രമേശ് ചെന്നിത്തല

    തിരുവനന്തപുരം: സ്പാർക്കിൽ (SPARK)നിന്നടക്കം സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവിധ വകുപ്പുകൾക്ക് നൽകിയ കത്ത് പുറത്തുവിട്ട് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു അയച്ച കത്താണ് ചെന്നിത്തല പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണത്തിനുള്ള തെളിവുമായാണ് ചെന്നിത്തല പത്രസമ്മേളനം നടത്തിയത്. കത്ത് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഴുവൻ സർക്കാർ ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങൾ ഇതിലൂടെ ചോർത്തി. സ്‌പിംഗ്ലർ കേസിന് സമാനമായ രീതിയിലുള്ള ഡാറ്റാ കച്ചവടമാണ് ഇവിടെ നടക്കുന്നത്. ചെന്നിത്തല പറഞ്ഞു. സർക്കാർ സേവനങ്ങൾക്കായി ‘സെൻട്രലൈസ്ഡ് നോട്ടിഫിക്കേഷൻ ഹബ്’ രൂപീകരിക്കുന്നതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു ജീവനക്കാരുടെ വിവരം തേടിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിക്കുന്നഒരു ‘ഡാറ്റയിലേക്ക്’ എല്ലാ വകുപ്പുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. ഇതിൻ്റെ…

    Read More »
  • Breaking News

    ബോളിവുഡ് താരങ്ങൾ മുഖ്യ വേഷങ്ങളിലെത്തുന്ന ‘പ്യാർ ‘ തീയേറ്ററുകളിലേയ്ക്കെത്താൻ ഒരുങ്ങുന്നു; ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു

    കൊച്ചി: ബോളിവുഡ് നടിമാരായ കേതകി നാരായണൻ, അമിക ഷൈലു എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന “പ്യാർ” എന്ന മലയാള ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം എറണാകുളം ഹോട്ടൽ ലുമിനറയിൽ നടന്നു.പ്രശസ്ത സംവിധായകരായ ജോസ് തോമസ്, മെക്കാർട്ടിൻ, ജി മാർത്താണ്ഡൻ, നടി കേതകി നാരായൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈഡ് സ്ക്രീൻ മീഡിയയുടെ ബാനറിൽ മനോജ് ഗോവിന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ”പ്യാർ”എന്ന സിനിമ ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഇംഗ്ലീഷിൽ “WHY KNOT” എന്ന പേരിലും മലയാളത്തിൽ “പ്യാർ” എന്ന പേരിലുമാണ് റിലീസ് ചെയ്യുന്നത്. റിനിൽ ഗൗതം സംഗീത സംവിധാനം നിർവഹിച്ച ഏഴു ഗാനങ്ങളാണിതിലുള്ളത്. കെ എസ് ചിത്ര,ചിത്ര അരുൺ,നജീം അർഷാദ്,രൂവിത് ഗോവിന്ദ്,പ്രവീൺ നീരജ്,ഗോകുൽ പ്രസാദ്,സുൽഫിക്ക്, പ്രിയ ബൈജു എന്നിവരാണ് ആലപനം. കൈതപ്രം ദാമോദരൻ നമ്പൂതിരി,മുരളി നീലാംബരി,ഡോക്ടർ ജോജി കുര്യാക്കോസ്, ദിവ്യവള്ളി സന്തോഷ്, സുൽഫിക് എൽ , ഫൈസൽ മർസുകി, നിതിൻ അഷ്ടമൂർത്തി എന്നിവരുടെതാണ് ഗാനരചന. ഹോളിവുഡ് നടി ഐറീന മിഹാൽ കോവിച്,…

    Read More »
  • Breaking News

    ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാവാത്തതിനെ തുടർന്ന് ബധിരനും മൂകനുമായ യുവാവിന് ക്രൂര മർദനം, ലോഡ്ജിലെത്തിച്ചത് സുഹൃത്തായ യുവതി

    കൊച്ചി : പനമ്പിള്ളി നഗറിലെ ലോഡ്ജിൽ ഭിന്ന ശേഷിക്കാരന് ക്രൂരമർദ്ദനം. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിലുള്ള വിരോധമാണ് മർദനത്തിന് കാരണം. കലൂരിൽ താമസിക്കുന്ന ബധിരനും മൂകനുമായ യുവാവിനാണ് മർദനമേറ്റത്. ഇയാൾ കൊല്ലം സ്വദേശിയാണ്. ഞായറാഴ്ചയാണ് സംഭവമുണ്ടാവുന്നത്. യുവാവിനെ സുഹൃത്തായ യുവതിയാണ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവർ തമ്മിൽ ഒരുമാസമായി ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായിരുന്നു. ഇവർ തമ്മിലുള്ള ചാറ്റിങ്ങ് യുവതിയുടെ മറ്റൊരു സുഹൃത്ത് കാണുകയും അതിൽ പ്രകോപിതനായ അയാൾ യുവതിയെക്കൊണ്ട് ഭിന്നശേഷിക്കാരനായ യുവാവിനെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ആ സമയം ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഇവിടെ വച്ച് തർക്കമുണ്ടായതിനെ തുടർന്ന് മർദനമേൽക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ടോർച്ച് വച്ച് മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. പിന്നീട് സുഹൃത്തുക്കൾ വന്നാണ് ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്. ഇയാൾക്ക് വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സംഘടന വഴി നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത കടവന്ത്ര പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കണ്ടാലറിയുന്ന…

    Read More »
  • Breaking News

    വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; തെളിവെടുപ്പ് നടന്നു; എല്ലാം വിവരിച്ച് ഷാജി

    കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മർദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. തൻ്റെ കുടുംബം തകർക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴിനൽകി. ഷാജിയും സുധയും ഏറെനാൾ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ അടിപിടിയിൽ ഷാജി സുധയെ ശ്വാസംമുട്ടിച്ചശേഷം ട്രാക്കിൽ തള്ളുകയായിരുന്നു. ഷാജി യുവതിയുടെ മുഖത്തും കണ്ണിലും പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതിനിടെ കരിങ്കല്ലിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ബന്ധം പുറത്തുപറഞ്ഞ് തൻ്റെ കുടുംബം തകർക്കുമെന്ന സുധയുടെ ഭീഷണിയടക്കം പ്രകോപനപരമായ കാരണമായെന്നാണ് പ്രതിയുടെ മൊഴി. സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. വാഹനത്തിൽനിന്ന് പുറത്തിറങ്ങിപാലത്തിനടുത്തേക്ക് നടന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ഷാജിയുടെ ഫോൺ സുധ എടുത്തെറിഞ്ഞു. ഇതിൽ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു.…

    Read More »
  • Breaking News

    ഓര്‍ത്തഡോക്സ് സഭ, എൻഎസ്എസ് ആസ്ഥാനങ്ങളിലെത്തി രമേശ് ചെന്നിത്തല; സന്ദർശനങ്ങളിൽ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും വ്യക്തിപരമായ ബന്ധങ്ങളുടെ ഭാ​ഗമായെന്നും പ്രതികരണം

    കോട്ടയം: തെരഞ്ഞെടുപ്പ് അടുത്തുവുന്നതിനിടെ .ഓർത്തഡോക്സ് സഭാ, എൻഎസ്എസ് ആസ്ഥാനങ്ങളിൽ രമേശ് ചെന്നിത്തലയുടെ നന്ദർശനം. രാവിലെ ദേവലോകത്തെ ഓര്‍ത്തഡോക്സ് സഭ ആസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തല കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷമാണ് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ്ത്തിയത്. എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിൽ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും പുഷ്പാർച്ചന നടത്താൻ വേണ്ടി വന്നതാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കോളേജിൽ പഠിക്കുന്ന കാലം മുതൽ എൻഎസ്എസ് ആസ്ഥാനത്ത് താൻ പുഷ്പാർച്ചന നടത്താറുണ്ടെന്നും എൻഎസ്എസുമായി തനിക്ക് പണ്ട് അകൽച്ചയുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓര്‍ത്തഡോക്സ് സഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ദേവലോകത്ത് ഇന്നും ഇന്നലെയും താൻ പോകാൻ തുടങ്ങിയതല്ലെന്നും ബാവ തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുതുയുഗയാത്ര ഇന്നലെ ചങ്ങനാശ്ശേരിയിൽ ഉദ്ഘാടനം ചെയ്തത് താൻ ആണ്. വിഡി സതീശന്‍റെ പുതുയുഗയാത്ര കേരളത്തെ ഇളക്കിമറിച്ചിരിക്കുന്നു. പത്തു വർഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ ശക്തമായ ജനവികാരം ഉണ്ടാകും. എൽഡിഎഫിന്‍റെ ജാഥ വിജയിച്ചില്ല എന്ന് സിപിഐ തന്നെ പറഞ്ഞു..…

    Read More »
  • Breaking News

    കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞു, തുടർന്ന് വകവരുത്തി, ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിട്ടു; സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി

    വൈറ്റില∙ കോട്ടയം ചിങ്ങവനം പനച്ചിക്കൽ സുധ ബേബിയുടെ (46) കൊലപാതകം ആസൂത്രിതമല്ലെന്നു പൊലീസ്. കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെ.വി.ഷാജി (63) പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയില്‍വേ ട്രാക്കിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി. ക്രൂരമായ ഉപദ്രവമാണ് യുവതി നേരിട്ടതെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ മുഖത്ത് ഷാജി പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുൻ ജീവനക്കാരിയായ അശ്വതി വഴിയാണു മകൾ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്. ഇരുവരും ഏറെ നാൾ സുഹൃത്തുക്കളായിരുന്നു. വാക്കു…

    Read More »
  • Breaking News

    നാനി – ശ്രീകാന്ത് ഒഡേല കൂട്ടുക്കെട്ടിലെ പുതു ചിത്രം ദ പാരഡൈസിലെ “ആയാ ഷേർ” ഗാനം പുറത്ത്

    കൊച്ചി: തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനമായ “ആയാ ഷെയർ” പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം പുറത്തിറക്കിയത്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് “ആയാ ഷെയർ” ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിടെഡ്ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും. ഒരു ചേരിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന, നിരവധി നർത്തകരും ജൂനിയർ ആർട്ടിസ്റ്റുകളും അണിനിരന്ന ഗാനമാണ് “ആയാ ഷെയർ”. അനിരുദ്ധിൻ്റെ സംഗീതത്തോടൊപ്പം നാനിയുടെ നൃത്ത ചുവടുകളുമാണ് ഈ പാട്ട് രംഗത്തിൻ്റെ ഹൈലൈറ്റ്. ജദൽ എന്ന് പേരുള്ള മാസ്സ് കഥാപാത്രമായാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. അടുത്തിടെയാണ് “ആയാ ഷെയർ” ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയത്. വിജയ് ചിത്രം ജനനായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന്…

    Read More »
Back to top button
error: