കോമണ്‍വെല്‍ത്ത് ഗെയിംസ് 2030-ന് ആതിഥ്യമരുളാന്‍ ഇന്ത്യ ; ഗെയിംസിന്റെ നൂറാം പതിപ്പിന് ഗുജറാത്തിലെ അഹമ്മദാബാദ് വേദിയാകും ; ആതിഥേയത്വം വഹിക്കുന്നത് 20 വര്‍ഷത്തിന് ശേഷം

ഇന്ത്യന്‍ കായിക ലോകത്തിന് വലിയ വാര്‍ത്തയായി, 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നഗരമായി ഗുജറാത്തിലെ അഹമ്മദാബാദിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം വാര്‍ഷിക പതിപ്പായതുകൊണ്ട് തന്നെ ഈ ഗെയിംസ് വളരെ സവിശേഷമായിരിക്കും. 2010-ല്‍ ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നതിന് ശേഷം ഇന്ത്യ ഒരു മെഗാ കായിക ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത് ഇത് ആദ്യമായാണ്.
അഹമ്മദാബാദിലെ സിഡബള്യൂജി 2030ല്‍ അഹമ്മദാബാദ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആകെ 15 മുതല്‍ 17 വരെ കായിക ഇനങ്ങള്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെഗാ ഇവന്റിന്റെ ഭാഗമാകുമെന്ന് ഉറപ്പിച്ച കായിക ഇനങ്ങള്‍ അത്ലറ്റിക്സ്, പാരാ അത്ലറ്റിക്സ്,
നീന്തല്‍, പാരാ നീന്തല്‍, ടേബിള്‍ ടെന്നീസ്, പാരാ ടേബിള്‍ ടെന്നീസ്, ബൗള്‍സ്, പാരാ ബൗള്‍സ്, വെയ്റ്റ് ലിഫ്റ്റിംഗ്, പാരാ പവര്‍ ലിഫ്റ്റിംഗ്, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, നെറ്റ്‌ബോള്‍, ബോക്‌സിംഗ്
ശേഷിക്കുന്ന കായിക ഇനങ്ങള്‍ അന്തിമമാക്കുന്നതിനുള്ള നടപടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. ഉള്‍പ്പെടുത്താന്‍ പരിഗണിക്കുന്ന കായിക ഇനങ്ങള്‍ ഇവയാണ്: ആര്‍ച്ചറി, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍, ബീച്ച് വോളിബോള്‍, ടി20 ക്രിക്കറ്റ്, സൈക്ലിംഗ്, ഡൈവിംഗ്, ഹോക്കി, ജൂഡോ, റിഥമിക് ജിംനാസ്റ്റിക്‌സ്, റഗ്ബി സെവന്‍സ്, ഷൂട്ടിംഗ്, സ്‌ക്വാഷ്, ട്രയാത്ത്ലോണ്‍, പാരാ ട്രയാത്ത്ലോണ്‍, റെസ്ലിംഗ്.






