Breaking NewsIndiaLead NewsNEWSSportsTRENDINGWorld

വരുമോ ബലൂച് ക്രിക്കറ്റ് ടീം? സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യയും ബലൂചിസ്താന്‍ ടീമും തമ്മിലുള്ള സൗഹൃദ മത്സരം പ്രഖ്യാപിച്ച് മിര്‍യാര്‍ ബലൂച്; ഗ്വാദറിലോ ഡല്‍ഹിയിലോ മത്സരം; ഷഹീന്‍ അഫ്രിദിയും സല്‍മാന്‍ ആഘയും ആര്‍ക്കൊപ്പം?

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ സ്വതന്ത്രമായെന്നും 80 ശതമാനം സ്ഥലത്ത് സൈന്യത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്താന്റെ ക്രിക്കറ്റ് ടീമും പിളര്‍ന്നേക്കുമെന്നു റിപ്പോര്‍ട്ട്. പാകിസ്താനല്ല ബലൂചിസ്താനെന്നും ജനങ്ങള്‍ അവരുടെ ദേശീയ വിധി തീരുമാനിച്ചെന്നും ഇനി ലോകം നിശബ്ദത പാലിക്കരുതെന്നും ബലൂച് നേതാവ് മിര്‍യാര്‍ ബലൂച് പ്രഖ്യാപിച്ചതിനു പിന്നാലെയാണു പുതിയ ക്രിക്കറ്റ് ടീമിന്റെ ചര്‍ച്ചകളും ആരംഭിച്ചത്. ബലൂച് കേന്ദ്രമാക്കി ബലൂചിസ്താന്‍ ക്രിക്കറ്റ് ക്ലബ് നേരത്തെയുണ്ട്. പുതിയ രാജ്യം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പാട് ടീമിലെ പ്രമുഖര്‍ ബലൂച് ടീമിലേക്കു മാറുമെന്നാണാണ് ക്രിക്കറ്റ് രംഗത്തെ പ്രമുഖരുടെ നിരീക്ഷണം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ബലൂച് നേതാവും ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അധികം വൈകാതെ ഭാരതവും ബലൂചിസ്താന്‍ ക്രിക്കറ്റ് ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരം ഡല്‍ഹിയിലോ ഗ്വാദറിലോ നടക്കുമെന്നാണു മിര്‍യാര്‍ ബലൂചിന്റെ പ്രഖ്യാപനം. ബലൂചിസ്താനിലെ ഗ്വാദര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെയടക്കം നിയന്ത്രണം വിമതര്‍ നേരത്തേതന്നെ ഏറ്റെടുത്തിരുന്നു.

Signature-ad

ഇത് വരെ പാകിസ്താന്റെ ഭാഗമായിരുന്നതിനാല്‍ ബലൂചിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ പാകിസ്ഥാന്‍ ദേശീയ ടീമിന് വേണ്ടി കളിക്കുന്നുണ്ട്. ബലൂചിസ്ഥാന്‍ നിലവില്‍ വരികയാണ് എങ്കില്‍ പാകിസ്ഥാന്‍ ദേശീയ ടീമില്‍ കളിച്ചിരുന്ന താരങ്ങള്‍ ബലൂചിസ്ഥാന്‍ ടീമിലേക്ക് മാറും. പാക് സൂപ്പര്‍ ബൗളര്‍ ഷഹീന്‍ അഫ്രീദി, ടി20 നായകന്‍ സല്‍മാന്‍ ആഘ, ഇമാമുല്‍ ഹഖ്, ഇമാമുല്‍ ഹഖ്, ഹാരിസ് റൗഫ്, തന്‍വീര്‍ അഹമ്മദ്, അസദ് അലി, ഉമൈദ് അസിഫ് എന്നിവര്‍ ബലൂചിസ്ഥാനില്‍ നിന്നുള്ള താരങ്ങളാണ്. ബലൂചിസ്ഥാന്‍ ക്രിക്കറ്റ് ടീം രൂപീകൃതമാകുയാണെങ്കില്‍ ഈ താരങ്ങള്‍ ബലൂചിസ്താനുവേണ്ടി കളിക്കുമെന്നാണു വിവരം.

പാകിസ്ഥാനില്‍ നിന്നും പണ്ട് മുതലേ ബലൂചിസ്ഥാന്‍ സ്വാതന്ത്രം ആഗ്രഹിച്ചിരുന്നു. വിഭജന കാലത്ത് ബലൂചിസ്ഥാന് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നായിരുന്നു താല്‍പര്യം. എന്നാല്‍ അന്ന് പാകിസ്താന്റെ ശില്പിയായയ മുഹമ്മദ് അലി ജിന്ന നിര്‍ബന്ധപൂര്‍വം ബലൂചിസ്ഥാനെ പാകിസ്ഥാനില്‍ ചേര്‍ക്കുകയായിരുന്നു. അന്നുമുതല്‍ ബലൂചികള്‍ പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്രം ആവശ്യപ്പെടുന്നു. ഇന്ത്യ- പാക് സംഘര്‍ഷ സാഹചര്യത്തിലാണ് അവര്‍ക്കത് നേടാന്‍ സാധിച്ചത്. ഇതിനോടകം സ്വാതന്ത്രം പ്രഖ്യാപിച്ച ബലൂചിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിനായി ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്.

മിറിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നാലെ ‘റിപ്പബ്ലിക് ഓഫ ബലൂചിസ്താന്‍’ സോഷ്യല്‍ മീഡിയ ട്രന്‍ഡിംഗിലും ഇടം പിടിച്ചു. ‘പാകിസ്ഥാന്‍ അധിനിവേശ ബലൂചിസ്ഥാനിലുടനീളമുള്ള ബലൂച് ജനത തെരുവിലിറങ്ങിയിരിക്കുന്നു, ബലൂചിസ്ഥാന്‍ പാകിസ്ഥാനല്ലെന്നും ലോകത്തിന് ഇനി നിശബ്ദ കാഴ്ചക്കാരാകാന്‍ കഴിയില്ലെന്നുമുള്ള അവരുടെ വിധി പ്രസ്താവമാണിത്’- മിര്‍ യാര്‍ പറഞ്ഞു. ബലൂച് ജനതയെ പാകിസ്ഥാന്റെ സ്വന്തം ജനത എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്നും മിര്‍ യാര്‍ അഭ്യര്‍ത്ഥിച്ചു. ‘ഞങ്ങള്‍ പാകിസ്ഥാനികളല്ല, ബലൂചിസ്ഥാനികളാണ്’ എന്നും മിര്‍ യാര്‍ പറഞ്ഞു. പാക് അധിനിവേശ കശ്മീര്‍ സംബന്ധിച്ച ഇന്ത്യയുടെ നിലപാടിന് മിര്‍ യാര്‍ പൂര്‍ണ പിന്തുണയും പ്രകടിപ്പിച്ചു. പ്രദേശം വിട്ടുപോകാന്‍ പാകിസ്ഥാനില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.

‘പാകിസ്ഥാന്‍ പാക് അധീന കശ്മീരില്‍ നിന്ന് പുറത്തുപോകണമെന്ന ഇന്ത്യയുടെ തീരുമാനത്തെ ബലൂചിസ്ഥാന്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നു. പാകിസ്ഥാന്‍ സൈന്യത്തെ പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിയും. പാക് അധീന കശ്മീരിലെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിനാല്‍ രക്തച്ചൊരിച്ചിലിന് ഉത്തരവാദികള്‍ പാകിസ്ഥാന്റെ അത്യാഗ്രഹികളായ സൈനിക ജനറല്‍മാരായിരിക്കും’ എന്ന് മിര്‍ യാര്‍ പറഞ്ഞു.

ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് ഇന്ത്യയുടെയും ആഗോള സമൂഹത്തിന്റെയും അംഗീകാരവും പിന്തുണയും ബലൂച് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ബലൂചിസ്ഥാന്‍ വളരെക്കാലമായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തിരോധാനങ്ങള്‍, കൊലപാതകങ്ങള്‍, വിയോജിപ്പുകളെ നിശബ്ദമാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പുറംലോകം അറിയുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ ആശങ്ക ഉയരുന്നുണ്ടെങ്കിലും കാര്യമായ ഇടപെടല്‍ ഇപ്പോഴും കുറവാണെന്ന് മിര്‍ യാര്‍ പറയുന്നു.

ദില്ലിയില്‍ ബലൂച് എംബസി അനുവദിക്കണമെന്നാണ് മിര്‍ യാര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്. ബലൂചിസ്ഥാനിലേക്ക് സമാധാന സേനയെ അയയ്ക്കാന്‍ ഐക്യരാഷ്ട്രസഭയോടും അഭ്യര്‍ത്ഥിച്ചു.

‘നമ്മള്‍ നമ്മുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ബലൂചിസ്ഥാന്റെ ഔദ്യോഗിക ഓഫീസും ദില്ലിയില്‍ എംബസിയും അനുവദിക്കണമെന്ന് ഞങ്ങള്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനും അതിനായി എല്ലാ യുഎന്‍ അംഗങ്ങളുടെയും ഒരു യോഗം വിളിക്കാനും ഞങ്ങള്‍ ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ത്ഥിക്കുന്നു. കറന്‍സിക്കും പാസ്പോര്‍ട്ട് അച്ചടിക്കും വേണ്ടി ഫണ്ട് അനുവദിക്കണം’- എന്നാണ് മിര്‍ യാര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചത്.

 

Back to top button
error: