CrimeNEWS

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീക്ഷണിപ്പെടുത്തിയ കേസ്; പുറത്തായത് ഞെട്ടിക്കുന്ന കെണി

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് കാണിച്ച് ഭീക്ഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍ നിന്നും പുറത്തായത് ഞെട്ടിക്കുന്ന കെണി. സംഭവത്തില്‍ കണ്ണൂര്‍ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാന്‍ (21) ആണ് അറസ്റ്റിലായത്. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സൗഹൃദം ഉണ്ടാക്കി ഫോട്ടോകള്‍ ഉള്‍പ്പെടെ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് പ്രതിയുടെ രീതി. സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കഴിഞ്ഞ ജൂണിലാണു കേസിനാസ്പദമായ സംഭവം. പ്രതി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറക്കാട്ട് സ്വദേശിയായ പതിനഞ്ചുകാരിയുമായി സൗഹൃദത്തിലായി. തുടര്‍ന്ന് കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.

Signature-ad

തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച പരാതിയില്‍ അമ്പലപ്പുഴ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളെത്തേടി അന്വേഷണസംഘം അഴീക്കോടെത്തിയെങ്കിലും പ്രതി ഒളിവില്‍പോയിരുന്നു. ശേഷം ഇന്‍സ്‌പെക്ടര്‍ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കുമളിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കണ്ണൂര്‍ ടൗണ്‍, വളപട്ടണം സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാന കേസുള്ളതായി പോലീസ് പറഞ്ഞു. കൊല്ലം ജില്ലയിലും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. പ്രതിയുടെ പക്കല്‍നിന്ന് രണ്ടു മൊബൈല്‍ ഫോണും നാലു സിം കാര്‍ഡും കണ്ടെടുത്തു.

പോക്‌സോ, ഐ ടി വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇയാളെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. അമ്പലപ്പുഴ ഡിവൈ. എസ്. പി. കെ. എന്‍. രാജേഷിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എസ്. ഐ പ്രിന്‍സ് സത്പുത്രന്‍, സീനിയര്‍ സി പി ഒ മാരായ എം കെ വിനില്‍, ജി വിഷ്ണു, വി ജോസഫ് ജോയി, ജി അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: