CrimeNEWS

കൊടും ക്രൂരത: നാലും ഏഴും വയസുള്ള 2 പെൺകുട്ടികളെ ഡേ- കെയറിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച 54കാരൻ പിടിയിൽ

   കുരുന്നുകളോടു ലൈംഗീകാതിക്രമം നടത്തിയ 54 കാരൻ പൊലീസ് പിടയിൽ. മാതാപിതാക്കൾ സംരക്ഷിക്കാനായി ഏല്പിച്ച നാലും ഏഴും വയസ്സുള്ള 2 പെൺകുട്ടികളെ  ഡേ കെയറിൽ വച്ച് സ്ഥാപന നടത്തിപ്പുകാരൻ പല സമയങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഡേ കെയർ നടത്തിപ്പുകാരനായ തൃശൂർ പാവറട്ടി തച്ചേരിൽ വീട്ടിൽ ലോറൻസ് എന്ന ബാബു (54)വിനെയാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് മാതാപിതാക്കൾ വിവരം തിരക്കിയതോടെയാണ് കൊടും ക്രൂരത പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി.

Signature-ad

തനിക്കെതിരെ പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെ ലോറൻസ് ഒളിവിൽ പോയി. ഒളിവിലിരിക്കെ പ്രതി പുതുക്കാട് വെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇവിടെ വച്ചാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

  കോടതിയിൽ ഹാജരാക്കിയ ലോറൻസിനെ റിമാന്‍റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: