KeralaNEWS

വക്കീല്‍ നോട്ടീസ് അയച്ച് ശൈലജയും ഷാഫിയും; വടകരയില്‍ ഇനി നിയമപോരാട്ടം

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമെങ്കിലും വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പരസ്യയുദ്ധം അതു കഴിഞ്ഞും തുടരുമെന്ന് ഉറപ്പായി. തനിക്കെതിരെ ഉന്നയിച്ച വ്യാജആരോപണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കെ.കെ.ശൈലജയ്ക്കു വക്കീല്‍ നോട്ടീസ് അയച്ചതിനു പിന്നാലെ, നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണവും അധിക്ഷേപങ്ങളും നടത്തിയെന്ന് ആരോപിച്ച് ഷാഫി പറമ്പിലിനെതിരെ ശൈലജ വക്കീല്‍ നോട്ടീസ് അയച്ചു.

കെ.കെ.ശൈലജ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എന്നിവര്‍ നടത്തിയ വ്യാജപ്രചാരണവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷാഫി പറമ്പില്‍ ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ട്.

Signature-ad

അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോയും വ്യാജ പോസ്റ്ററുകളും നിര്‍മിച്ചതായി പത്രസമ്മേളനത്തിലാണു ശൈലജ ആരോപിച്ചത്. എതിര്‍സ്ഥാനാര്‍ഥിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചതു വഴി ശൈലജ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണു നടത്തിയതെന്നും ഷാഫിയുടെ പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പു കമ്മിഷനു വ്യാജപരാതി നല്‍കിയെന്നാരോപിച്ച് ശൈലജയ്‌ക്കെതിരെ ഷാഫിയുടെ ചീഫ് ഏജന്റ് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാറും പരാതി നല്‍കിയിട്ടുണ്ട്.

Back to top button
error: