KeralaNEWS

2019 ലെ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനായി ബിജെപി പ്രവര്‍ത്തിച്ചു: ജയരാജ് കൈമൾ

ആറ്റിങ്ങൽ: 2019 ലെ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനായി ബിജെപി പ്രവര്‍ത്തിച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ജയരാജ് കൈമള്‍.

നിലവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഒാഫീസ് സെക്രട്ടറിയാണ് ജയരാജ് കൈമള്‍. ഇതിന്റെ ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്.

2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ബിജെപി – കോണ്‍ഗ്രസ് വോട്ട് കച്ചവടം സ്ഥിരീകരിക്കുന്നതാണ് നിലവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഒാഫീസ് സെക്രട്ടറി ജയരാജ് കൈമളിന്‍റെ ശബ്ദരേഖ. ആറ്റിങ്ങള്‍ ഒരു ഇടതു മണ്ഡലമാണ്. അവിടെ ഒരു കോണ്‍ഗ്രസുക്കാരൻ വിജയിച്ചു. അതിന് ഞങ്ങളില്‍ കുറച്ച്‌ പേർ പ്രവർത്തിച്ചിട്ടുണ്ടെന്നും ജയരാജ് കൈമള്‍ വ്യക്തമാക്കുന്നു.

 സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ബിജെപി – കോണ്‍ഗ്രസ് വോട്ട് കച്ചവടം ഉണ്ട് എന്ന ആരോപണം നിലനില്‍ക്കെയാണ് ഇത്തരം വെളിപ്പെടുത്തല്‍ കൂടി പുറത്ത് വരുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന നേതാക്കള്‍ വാർത്ത അസംബന്ധം എന്നുപറഞ്ഞ് ഒ‍ഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: