അരവിന്ദ് കെജ്രിവാളിന്റേയും ഷിബു സോറന്റേയും അറസ്റ്റില്‍ പ്രതിഷേധിച്ച് രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഇഡി ഉള്‍പ്പെടേയുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടായാടുന്നുവെന്ന ആരോപണം ഇതോടെ കൂടുതല്‍ ശക്തമാകുകയാണ്.
വർഗീയ വത്കരണത്തിലൂടെ രാജ്യത്തെ ചിഹ്നഭിന്നമാക്കി ഏകാധിപത്യ, ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ ഇഡി വേട്ടയൊക്കെ. പ്രതിപക്ഷത്തെ ഇതിലൂടെ ഇല്ലാതാക്കി കളയാമെന്നാണ് നരേന്ദ്രമോദി വിചാരിക്കുന്നത്. നാല് മാസങ്ങള്‍ക്ക് മുമ്ബ് എനിക്കും ഇഡിയുടെ ഒരു സമന്‍സ് വന്നു. നരേന്ദ്രമോദി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായ രീതിയില്‍ തന്നെ ഡല്‍ഹിയില്‍ പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതാണ് അവരെ ചൊടിപ്പിച്ചത്. ഒട്ടോറിക്ഷയിലും ബസിലും മെട്രോയിലും യാത്ര ചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയാണ് ഞാന്‍. സാധാരണക്കാരനായ എന്നെപ്പോലും ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന് പറയുന്നത് ജനാധിപത്യത്തിന് എത്രയേറെ അപകടകരമായ കാര്യമാണ് – രാജീവ് ജോസഫ് പറഞ്ഞു
ഇഡിയുടെ ഓഫീസില്‍ രണ്ട് തവണ ഞാന്‍ ഹാജരായി. അവർ പറഞ്ഞ മുഴുവന്‍ രേഖകളും സമർപ്പിച്ചു. ഇപ്പോള്‍ രണ്ട് മാസമായി യാതൊരു വിവരവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
400 സീറ്റ് പോയിട്ട് 200 സീറ്റുകള്‍ പോലും തികയ്ക്കാന്‍ മോദിക്ക് കഴിയില്ല. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം ബി ജെ പിക്കെതിരായ ജനവിധിക്ക് തയ്യാറാണ്. ബി ജെ പിക്കുള്ളില്‍ തന്നെ പ്രശ്നമുണ്ട്. എന്‍ ഡി എയിലെ ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇന്ത്യ സംഖ്യം അതിശക്തമായി മുന്നോട്ട് പോകുകയാണെങ്കില്‍ അവരില്‍ പലരും എന്‍ ഡി എ സഖ്യം വിട്ട് ഇങ്ങോട്ട് വരും. രാംലീല മൈതാനിയിലെ മാഹാറാലി തന്നെ നോക്കൂ. എത്രയധികം ആളുകളാണ് ഇവിടെ എത്തിയത്-രാജീവ് ജോസഫ് പറഞ്ഞു.