KeralaNEWS

വിവാദങ്ങള്‍ക്കിടെ എല്‍.ഡി.എഫിന് വോട്ട് തേടി കലാമണ്ഡലം ഗോപി

തൃശൂർ: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ എല്‍.ഡി.എഫിനു വേണ്ടി വോട്ട് തേടി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാർഥി കൂടിയായ മന്ത്രി കെ.രാധാകൃഷ്ണനു വേണ്ടി വോട്ട് അഭ്യർഥിച്ചാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

തൃശൂരില്‍ സുരേഷ് ഗോപിക്ക് അനുഗ്രഹം തേടി ഗോപി ആശാനെ സമീപിച്ചെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണ് മകൻ രഘുരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

 

Signature-ad

ഒരു പ്രമുഖ ഡോക്ടർ അച്ഛനെ വിളിച്ച്‌ സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. സ്‌നേഹംകൊണ്ട് ചൂഷണം ചെയ്യരുതെന്നും ഇത്തരം ആവശ്യവുമായി വരരുതെന്നും മകൻ ആവശ്യപ്പെട്ടിരുന്നു.

Back to top button
error: