IndiaNEWS

ആര്‍എസ്‌എസും ബിജെപിയുമാണ് രാജ്യത്തെ ഏറ്റവും ബുദ്ധിമാന്മാരായ കൊള്ളക്കാര്‍: നടൻ പ്രകാശ് രാജ്

ബംഗളൂരു: ആർഎസ്‌എസും ബിജെപിയുമാണ് രാജ്യത്തെ ഏറ്റവും ബുദ്ധിമാന്മാരായ കൊള്ളക്കാർ എന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്.

ശ്രീരാമനെയും ഭഗത്സിംഗിനെയും വല്ലഭായ് പട്ടേലിനെയും അവർ തട്ടി കൊണ്ട് പോയെന്നും പ്രകാശ് രാജ് പറഞ്ഞു.  മംഗളൂരു തൊക്കോട്ട യൂണിറ്റി ഗ്രൗണ്ടില്‍ നടന്ന ഡിവൈഎഫ്‌ഐ 12-ാം സംസ്ഥാന സമ്മേളനത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു വിമർശനം.

രാജ്യത്തിനും അവർ പിന്തുടരുന്ന മതങ്ങള്‍ക്കും അന്ധരായ ഭക്തർ എന്നും ഒരു പ്രശ്നമാണ്. നമ്മള്‍ ഇത്തരം അന്ധരായ ഭക്തർക്കെതിരെ ശബ്ദമുയർത്തണം.

Signature-ad

‘പൗരന്മാർക്ക് മുന്നില്‍ കാണിക്കാൻ ബിജെപിക്കും സംഘപരിവാറിനും വികസന പ്രവർത്തനങ്ങള്‍ ഒന്നും ഇല്ല.ക്ഷേത്രം, പള്ളി, രാമൻ എന്നീ വാക്കുകള്‍ അവരുടെ പരാജയം മറയ്ക്കാൻ അവർ എപ്പോഴും ഉപയോഗിക്കുന്നുവെന്നും’ പ്രകാശ് രാജ് പറഞ്ഞു.

Back to top button
error: