IndiaNEWS

രാഹുലിന് പിന്നാലെ പ്രിയങ്കയും ദക്ഷിണേന്ത്യയില്‍ മത്സരിച്ചേക്കും എന്ന് സൂചന

ന്യൂഡൽഹി: 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ നേരിടാന്‍ വാരണാസിയില്‍ ആരെയായിരിക്കും പ്രതിപക്ഷം ഇറക്കകുയെന്ന ചോദ്യം തുടങ്ങിയിട്ട് നാളുകളേറെയായി.

ഇതിനിടയിലാണ് മോദിയെ നേരിടാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ടി എം സി അധ്യക്ഷയുമായ മമത ബാനര്‍ജി രംഗത്ത് വരുന്നത്. എന്നാല്‍ അത്തരമൊരു നീക്കം പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് നോതാക്കള്‍ തന്നെ നല്‍കുന്നത്.

Signature-ad

മറ്റ് പാര്‍ട്ടികളുടെയും സഖ്യകക്ഷികളുടെയും ഇത്തരം നിര്‍ദ്ദേശങ്ങളുമായി പാര്‍ട്ടി മുന്നോട്ട് പോകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു ഉത്തര്‍പ്രദേശ്. എന്നാല്‍ ഇന്ന് സംസ്ഥാനത്തെ പാര്‍ട്ടി വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.അടുത്ത കാലം വരെ കോട്ടയായി നിലകൊണ്ട അമേഠി കഴിഞ്ഞ തവണ നഷ്ടമായി. ഇത്തവണ റായ്ബറേലിയില്‍ പോലും വിജയം ഉറപ്പില്ല.

നേരത്തെ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക ഗാന്ധി എന്നാല്‍ പുതിയ പുനസംഘടനയില്‍ ആ ചുമതല അവിനാഷ് പാണ്ഡെയ്ക്കാണ് നല്‍കിയിരിക്കുന്നത്. പ്രകടനപത്രിക സമിതിയുടെ ഭാഗമാണെങ്കിലും പ്രിയങ്കക്ക് ഒരു സംസ്ഥാനത്തിന്റെയും ചുമതലയില്ല ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രിയങ്കയെ പാര്‍ട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കിയതെന്നാണ് വിവരം .

ഈ‌ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയകരമായ തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഏതെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ നിന്ന് മത്സരിച്ചേക്കുമെന്ന സൂചനയാണ് പാര്‍ട്ടി നല്‍കുന്നത്. നേരത്തെ ഇന്ദിരാഗാന്ധി (അവിഭക്ത ആന്ധ്രാപ്രദേശിലെ മേഡക്, കര്‍ണാടകയിലെ ചിക്കമംഗളൂരു), സോണിയാ ഗാന്ധി (കര്‍ണ്ണാടകയിലെ ബെല്ലാരി) എന്നിവിടങ്ങളില്‍ നിന്നും വിജയിച്ചിരുന്നു. 2019 ല്‍ രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിച്ച്‌ വിജയിച്ചു.

Back to top button
error: