CrimeNEWS

അയൽവാസിയായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; എരുമേലിയിൽ ഒരാൾ അറസ്റ്റിൽ

എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി (60) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 26 ആം തീയതി രാത്രി 8 മണിയോടുകൂടി തന്റെ അയൽവാസിയായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ജോയിക്ക് മധ്യവയസ്കനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് മധ്യവയസ്കനെ വീടിനു സമീപം വച്ച് വാക്കത്തി കൊണ്ട് ആക്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.

പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ ശാന്തി കെ.ബാബു, എ.എസ്.ഐ ജോൺസൺ, ലീല, സി.പി.ഓ മാരായ അനീഷ്, ജിഷാദ്, അഭിലാഷ്, സിറാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ എരുമേലി, മണിമല, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, ഗാന്ധിനഗർ, മുട്ടം, തിരുവല്ല എന്നീ സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Back to top button
error: