കോഴിക്കോട്: ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് നീക്കം.
ഒക്ടോബര്‍ 27-ന് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം .മാധ്യമപ്രവര്‍ത്തകയുടെ പരാതിയിൽ നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
354 എ വകുപ്പാണ് സുരേഷ്ഗോപിക്കെതിരേ ചുമത്തിയത്.സംഭവത്തിന്റെ വിഡിയോ ക്ലിപ്പുകള്‍ പോലീസ് പരിശോധിച്ചു. 17 മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുത്തു. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴികളും രേഖപ്പെടുത്തി.തുടർന്നാണ് രണ്ടു മാസങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിക്കാൻ ഇപ്പോൾ പോലീസ് ഒരുങ്ങുന്നത്.