കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വ്യാജവിസ നൽകിയ കേസിൽ മധ്യവയസ്കൻ അറസ്‌റ്റിൽ. ചേര്‍പ്പുങ്കല്‍ കെഴുവംകുളം കരുവാക്കുന്നേല്‍ (കടുവാപറമ്ബില്‍) വീട്ടില്‍ സണ്ണി തോമസ് (61) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്
നീണ്ടൂര്‍ സ്വദേശിയായ ആളിൽ നിന്നും വിദേശത്ത് ജോലി തരപ്പെടുത്തി നല്‍കാമെന്നുപറഞ്ഞ് പണം വാങ്ങിയെടുക്കുകയും, വ്യാജമായി ജോബ് വിസയും, ഓഫര്‍ ലെറ്ററും, ഫ്ലൈറ്റ് ടിക്കറ്റും നിര്‍മ്മിച്ച് അയച്ച് നല്‍കുകയുമായിരുന്നു.
പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ഇയാളെ വയനാട് കണിയാമ്ബറ്റ എന്ന സ്ഥലത്ത് നിന്നും പിടികൂടുകയുമായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.