IndiaNEWS

ശ്രീരാമന്റെ ക്ഷണം ലഭിച്ചവര്‍ മാത്രമേ ചടങ്ങിനെത്തൂ; സിപിഎമ്മിന് മറുപടിയുമായി മീനാക്ഷി ലേഖി

ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ സിപിഎമ്മിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി.

സംഘാടകര്‍ ക്ഷണക്കത്ത് എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. പക്ഷേ, ശ്രീരാമന്റെ ക്ഷണം ലഭിച്ചവര്‍ മാത്രമേ ചടങ്ങിനെത്തൂവെന്നാണ് മന്ത്രി മീനാക്ഷി ലേഖിയുടെ പ്രതികരണം.

Signature-ad

അയോധ്യയിലെ ചടങ്ങ് സിപിഎം ബഹിഷ്‌കരിക്കുകയല്ലെന്നും മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ്  മന്ത്രി മീനാക്ഷി ലേഖിയുടെ മറുപടി.

Back to top button
error: