KeralaNEWS

ബൈക്ക് യാത്രികനായ യുവാവിന്  പിക് അപ് ലോറി കയറി ദാരുണാന്ത്യം, ഗള്‍ഫില്‍നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു യുവാവ്

     കൊല്ലം: ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് സഞ്ചരിച്ച ബൈക്കിൽ പിക്കപ് ലോറി ഇടിച്ച്  മരിച്ചു. കോവൂര്‍ തോപ്പില്‍മുക്കിനു സമീപം ഇന്നലെ രാത്രി എട്ടര മണിയോടെയായിരുന്നു അപകടം. തെക്കന്‍മൈനാഗപ്പള്ളി സായ്കൃപയില്‍ ഗോപകുമാര്‍ (38)ആണ് മരിച്ചത്. പിക് അപ് വാഹനം തട്ടിയിട്ട ബൈക്കില്‍നിന്നും റോഡില്‍ വീണ യുവാവിന്‍റെ ശരീരത്തുകൂടി പിന്നാലെവന്ന ലോറി കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിക്കുംമുമ്പ് യുവാവ് മരിച്ചു. തട്ടിയിട്ട വാഹനം നിര്‍ത്താതെ പോയി. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സിസിടിവി ചിത്രങ്ങളാ സഹായത്തോടെ വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ടാറ്റാ എയ്സ് ആണ് അപകടമുണ്ടാക്കിയ വാഹനമെന്ന് സൂചനയുണ്ട്.

ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ ഗോപകുമാര്‍ അടുത്തുതന്നെ മടങ്ങാനിരുന്നതാണ്. ഭാര്യ :രശ്മി. (നഴ്സ് ). മക്കൾ: ഗോകുൽ സായി, ഗൗരിക.

Back to top button
error: