IndiaNEWS

18കാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ച മൂന്ന് പൊലീസ് കോൺസ്റ്റബിൾമാർ ഒടുവിൽ അകത്തായി, സംഭവം രാജസ്ഥാനിൽ

     രാജസ്ഥാനിൽ 18കാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ച മൂന്നു പൊലീസ് കോൺസ്റ്റബിൾമാർക്ക് എതിരേ കേസ്. അൽവാർ ജില്ലയിലാണ് സംഭവം. വിവരം പുറത്തുപറഞ്ഞാൽ സഹോദരനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

സംഭവം പുറംലോകം അറിയുന്നത് അതിജീവത എസ്.‌പി. ഓഫീസിലെത്തി പരാതി നൽകിയതോടെയാണ്. പരാതി നൽകിയിരിക്കുന്നത് റെയ്നി പൊലീസ് സ്റ്റേഷനിലും രാജ്ഗഡ് സർക്കിൾ ഓഫീസിലും മലാഖേഡ പൊലീസ് സ്റ്റേഷനിലും ജോലിചെയ്യുന്ന കോൺസ്റ്റബിൾമാർക്കെതിരേയാണ്.

പീഡനം നടക്കുമ്പോൾ കുട്ടി പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ അറിയിച്ചു. കൂട്ടബലാത്സംഗം, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം സംഭവത്തിൽ പൊലീസ് കേസ് എടുത്തു.

Back to top button
error: