NEWS

സൗബിൻ ഷാഹിറും നമിതാ പ്രമോദും പ്രധാന വേഷങ്ങളിലെത്തുന്ന ബോബൻ സാമുവൽ ചിത്രം ‘മച്ചാൻ്റെ മാലാഖ’ പൂർത്തിയായി

സൗബിൻ ഷാഹിർ നമിതാ പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന, ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘മച്ചാൻ്റെ മാലാഖ’ എന്നു നാമകരണം ചെയ്തു.

പ്രഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെ ഇന്നാണ് ഈ ചിത്രത്തിൻ്റെ നാമധേയം പുറത്തുവിട്ടത്.
അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെ ഹൃദയസ്പർശിയായി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
സാധരണക്കാരനായ
ബസ് കൺഡക്ടർ സജീവൻ്റേയും മെഡിക്കൽ ഷോപ്പു ജീവനക്കാരിയായ ലിജിമോളുടേയും ജീവിതത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്.

ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തോടു പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഭർത്താവ്. ഇതിൻ്റെ രസാ കരമായ മുഹൂർത്തങ്ങൾക്കിടയിൽ  അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ കടന്നു വരുന്നതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.
സജീവനേയും ലിജിമോളേയും സൗബിനും നമിതാ പ്രമോദും ഭദ്രമാക്കുമ്പോൾ ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ എന്നിവരും സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
മനോജ്.കെ.യു, വിനീത് തട്ടിൽ, ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും ചിത്രത്തിൽ  എത്തുന്നു.

ജക്സൻ ആൻ്റെണിയുടേതാണ് കഥ.
തിരക്കഥ- അജീഷ് തോമസ്.
സിൻ്റോസണ്ണിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു

ഛായാഗ്രഹണം – വിനോദ് മേനോൻ.
എഡിറ്റിംഗ് – രതീഷ് രാജ്.
കലാസംവിധാനം -സഹസ് ബാല.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ജിജോ ജോസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ.
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.
മാള, അന്നമനട, മുളന്തുരുത്തി എന്നീ ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായ ‘മച്ചാൻ്റെ മാലാഖ’ അബാം മൂവീസ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Back to top button
error: