CrimeNEWS

തലസ്ഥാനത്ത് പണത്തിനായി തമിഴ്നാട് സ്വദേശിയായ ഷോര്‍ട്ട് ഫിലിം ഡയറക്ടറെ തട്ടികൊണ്ടുപോയി; പെട്രോൾ പമ്പിൽ നിര്‍ത്തിയപ്പോൾ ഇറങ്ങിയോടി; 5 പേര്‍ പൊലീസ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് പണത്തിനായി വീണ്ടും തട്ടികൊണ്ടുപോകൽ. തമിഴ്നാട് സ്വദേശിയെ ആണ് തട്ടികൊണ്ടുപോയത്. ബാലരാമപുരത്ത് നിന്ന് ആനയറ പെട്രോൾ പമ്പിലെത്തിയപ്പോൾ തമിഴ്നാട് സ്വദേശി വാഹനത്തിനത്തിൽ നിന്നും ഇറങ്ങിയോടി. രക്ഷപ്പെടാൻ ശ്രമിച്ച അഞ്ച് പ്രതികളെ പേട്ട പൊലീസ് പിന്തുSർന്ന് പിടികൂടി.

തട്ടിക്കൊണ്ടുപോകലിന് ഇരയായ ആൾ ഷോര്‍ട്ട് ഫിലിം ഡയറക്ടറാണെന്നാണ് പൊലീസ് നൽകുന്ന വിവരം. തമിഴ്നാട് സ്വദേശിയായ ഇയാൾ ഷോര്‍ട്ട് ഫിലിം നിര്‍മിക്കാമെന്ന് പറഞ്ഞ് പ്രതികളിൽ പണം വാങ്ങിയിരുന്നു. എന്നാൽ ഇത് നടന്നില്ല. പണവും തിരികെ ലഭിക്കാതെ വന്നതോടെയാണ് പണത്തിനായി തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നാണ് പ്രതികളിൽ നിന്ന് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.

Signature-ad

രാവിലെ വീട്ടിലെത്തി ഇയാളുമായി കടന്ന സംഘം പെട്രോൾ പമ്പിൽ നിര്‍ത്തിയപ്പോൾ, ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ വണ്ടിയുമായി രക്ഷപ്പെട്ട സംഘത്തെ സാഹസികമായ പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകപ്പെട്ട് തമിഴ്നാട് സ്വദേശിയായ ഇയാൾ തിരുവനന്തപുരം ബാലരാമപുരത്താണ് താമസമെന്നും വിവരമുണ്ട്.

Back to top button
error: