KeralaNEWS

പന്തളം എൻ.എസ്.എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർത്ഥികൾക്ക് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനം.

പന്തളം: എൻ.എസ്.എസ് കോളജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർത്ഥികൾക്ക് എ.ബി.വി.പി പ്രവര്‍ത്തകരുടെ മർദ്ദനം.ഭിന്നശേഷിക്കാരനുൾപ്പടെയാണ് മർദ്ദനമേറ്റത്.

ക്രിസ്തുമസ് കരോളിനായുള്ള ഒരുക്കങ്ങൾക്കിടയിൽ ഉച്ചയോടെയാണ് കാമ്ബസില്‍ സംഘടിച്ചെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. സംഘടിച്ചെത്തിയ എ.ബി.വി.പി പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മാരകായുധങ്ങളുമായാണ് എബിവിപി പ്രവർത്തകർ കാമ്ബസില്‍ എത്തിയത്.

Signature-ad

സംഘര്‍ഷത്തില്‍ കോളജ് ചെയര്‍മാനും രണ്ടാംവര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ഥിയുമായ വൈഷ്ണവ് (20), രണ്ടാംവര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും യൂണിവേഴ്സിറ്റി യൂനിയൻ കൗണ്‍സിലറുമായ അനന്തു (21) , രണ്ടാംവര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ഥിയും ഭിന്നശേഷിക്കാരനുമായ തട്ട പാറക്കര അങ്ങാടിയില്‍ യദു (20), രണ്ടാം വര്‍ഷ ബി. എ ഇംഗ്ലീഷ് വിദ്യാര്‍ഥി വിവേക് (20), ഒന്നാംവര്‍ഷ ബി.എ ഇക്കണോമിക്സ് വിദ്യാര്‍ഥി സൂരജ് (19), രണ്ടാംവര്‍ഷ ബി.എ ഇക്കണോമിക്സ് വിദ്യാര്‍ഥി ഹരികൃഷ്ണൻ (20), രണ്ടാം വര്‍ഷ ഹിന്ദി വിദ്യാര്‍ഥി അനു എസ്. കുട്ടൻ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പന്തളം കോളജിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Back to top button
error: