കൊച്ചി: കുറുപ്പംപടി എം.ജി.എം ഹയര്‍ സെക്കന്ററി സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ തൽക്ഷണം മരിച്ചു.
കോതമംഗലം ഇളമ്ബ്ര പരേതനായ കാമ്ബത്തുകുടി ഗോപാലകൃഷ്ണന്റെ മകള്‍ അശ്വതി (24), ഇവരുടെ ചെറിയച്ഛൻ പാറത്താഴത്ത് ശിവൻ (55) എന്നിവരാണ് മരണപ്പെട്ടത്.
അശ്വതിയുടെ മകന്റെ ചികിത്സാര്‍ത്ഥം ആലുവ രാജഗിരി ആശുപത്രിയില്‍ നിന്ന് തിരികെ വരും വഴി ഉച്ച തിരിഞ്ഞ് 3.30ഓടെയാണ് അപകടം ഉണ്ടായത്. കോതമംഗലത്തു നിന്നും ആലുവക്ക് പോകുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
മൃതദേഹങ്ങള്‍ പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.