IndiaNEWS

ഉന്നതരെ ‘ലൈംഗികമായി സന്തോഷിപ്പിക്കാന്‍’ വിദ്യാര്‍ഥിനികളെ അസി. പ്രഫസര്‍ അനാശാസ്യത്തിന് പ്രേരിപ്പിച്ചു, കേസിന്റെ അന്വേഷണ പുരോഗതി തേടി ഹൈക്കോടതി

    ഉന്നതരെ ‘ലൈംഗികമായി സന്തോഷിപ്പിക്കാന്‍’ വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചു എന്ന കേസിന്റെ അന്വേഷണ പുരോഗതി തിരക്കി മദ്രാസ് ഹൈക്കോടതി. കേസില്‍ അറസ്റ്റിലായ അറുപ്പുകോട്ട ദേവാംഗ ആര്‍ട്‌സ് കോളജ് അസി. പ്രഫസറായ പി നിര്‍മലാദേവിക്കെതിരായ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

സര്‍വകലാശാലാ തലത്തില്‍ നിര്‍മലാദേവിക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍, കുറ്റപത്രത്തിന്റെ പകര്‍പ്പ് തുടങ്ങിയവ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 6ന് കേസ് വീണ്ടും പരിഗണിക്കും.

Signature-ad

മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നതരെ ലൈംഗികമായി ‘സന്തോഷിപ്പിക്കാന്‍’ നിര്‍ബന്ധിച്ചെന്ന് കാണിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ 2018ലാണ് നിര്‍മലാദേവിയെ അറുപ്പുകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ജയിൽ മോചിതയായത് 11 മാസത്തെ വിചാരണ തടവിനുശേഷമാണ്.

നിര്‍മലാദേവിക്കെതിരായ കേസ് ക്രൈംബ്രാഞ്ചില്‍നിന്നു മാറ്റി വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണം എന്ന ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ബെഞ്ചാണ് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്ട്ട്‍ ആവശ്യപ്പെട്ടത്.

Back to top button
error: