കോഴിക്കോട്: കാലിക്കറ്റ് സര്‍വകലശാല വൈസ് ചാന്‍സിലര്‍ എം. കെ ജയരാജിന് എതിരെ കടുത്ത നടപടി ഉണ്ടാകും. ചാന്‍സിലറായ ഗവര്‍ണര്‍ നടപടികള്‍ ആരംഭിച്ചതായി സൂചന. നിര്‍ദേശം നല്‍കിയിട്ടും ഗവര്‍ണര്‍ക്ക് എതിരായ ബാനറുകള്‍ നീക്കം ചെയ്യാത്തതിനലാണ് നടപടി.
എസ്.എഫ്.ഐ പ്രതിഷേധം നിലനില്‍ക്കെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് പൊതുപരിപാടിയില്‍ പങ്കെടുക്കും. ആര്‍ എസ് എസ് അനുകൂല സംഘടനയുടെ സെമിനാറിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അകടഎ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തും. ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ ഹാളിലേക്ക് വൈകിട്ടാണ് അകടഎ പ്രതിഷേധ മാര്‍ച്ച് നടത്തുക.
കാലിക്കറ്റ് സര്‍വകലാശാല സനാധന ധര്‍മ പീഠവും , ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഗവര്‍ണര്‍ക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്‌ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത പോലീസ് സുരക്ഷയില്‍ ആണ് സര്‍വകലാശാല ക്യാമ്പസ്.