കണ്ണൂര്‍: സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കേളകം പൊയ്യമലയിലെ പാറേക്കാട്ടില്‍ റീന(43)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കേളകത്തെ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്ത് വരികയായിരുന്നു. മക്കൾ ജീവ, ജസ്റ്റീന. സംസ്‌കാരം കേളകം സെന്റ് മേരീസ് സൂനൂറോ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടത്തി.