കോട്ടയം: ശബരിമല തീര്‍ഥാടകരുടെ തിരക്ക് മുൻനിര്‍ത്തി അനുവദിച്ച ചെന്നൈ-കോട്ടയം ശബരി സ്പെഷല്‍ വന്ദേഭാരത് സര്‍വിസ് തുടങ്ങി.
ഡിസംബര്‍ 15, 17, 22, 24 തീയതികളില്‍ ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും, ഡിസംബര്‍ 16,18, 23, 25 തീയതികളില്‍ കോട്ടയത്തു നിന്ന് ചെന്നൈയിലേക്കുമാണ് സര്‍വിസ്.
രാവിലെ 4.30ന് ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന വന്ദേഭാരത് വൈകീട്ട് 4.15ന് കോട്ടയത്ത് എത്തും. രാവിലെ 4.40ന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.15ന് ചെന്നൈയിലെത്തും.
കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.