പത്തനംതിട്ട :മല്ലപ്പള്ളി ആനിക്കാട്ടിൽ നിർമ്മാണത്തിലിരുന്ന ഇരുനില വീടിന് മുകളിൽ നിന്നും വീണ് എട്ടു വയസുകാരൻ മരിച്ചു. ആനിക്കാട് പേക്കുഴി മേപ്പുറത്ത് ബിനു ഷൈനി ദമ്പതികളുടെ മകൻ സ്റ്റാൻലി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.