കൊച്ചി: നവകേരള സദസ്സില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ പെരുമ്ബാവൂരില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
കരിങ്കൊടി പ്രതിഷേധം ഒടുവിൽ ഷൂ ഏറിലേക്ക് മാറിയതോടെ യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. പരിക്കേറ്റ പ്രവര്‍ത്തകനെ കാണാനെത്തിയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കും മര്‍ദ്ദമനമേറ്റു.
മര്‍ദ്ദനമേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20ഓളം ബൈക്കുകളിലെത്തിയ പ്രവര്‍ത്തകരാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നോയല്‍ ജോസിനെ കാണാനെത്തിയപ്പോഴാണ് എംഎല്‍എയ്ക്കുനേരെ ആക്രമണമുണ്ടായത്.