KeralaNEWS

മംഗലാപുരത്ത് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

മംഗളൂരു: കടലില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മംഗലാപുരത്ത് തിരയില്‍പ്പെട്ട് മരിച്ചു. ഉള്ളാള്‍ സോമേശ്വരം ബീച്ചില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂര്‍ മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്.

സ്വകാര്യ പ്രീ യൂനിവേഴ്സിറ്റി കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ഇരുവരും ശനിയാഴ്ച ക്ലാസ് കഴിഞ്ഞാണ് ബീച്ചില്‍ എത്തിയത്. ബീച്ചില്‍ എത്തിയ ഇവര്‍ കടലില്‍ കുളിക്കാനായി ഇറങ്ങുകയായിരുന്നു. ഇതില്‍ ഒരാള്‍ തിരയില്‍പ്പെട്ടപ്പോള്‍ മറ്റേയാള്‍ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.

കരയില്‍ നിന്നവരുടെ നിലവിളി കേട്ട് ലൈഫ് ഗാര്‍ഡുകളും മല്‍സ്യത്തൊഴിലാളികളും ഓടിയെത്തി. മല്‍സ്യത്തൊഴിലാളികള്‍ ഇരുവരെയും കരയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Back to top button
error: