KeralaNEWS

തൊടുപുഴയില്‍ ഇടിമിന്നലില്‍ വീടിന് തീപിടിച്ചു

തൊടുപുഴ: ഇന്നലെ വൈകുന്നേരമുണ്ടായ മിന്നലിനെത്തുടര്‍ന്ന് തീപിടിച്ച്‌ വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു.കീരികോട് കൈതക്കൊമ്പിൽ ജയകൃഷ്ണന്റെ ഇടവെട്ടി കാപ്പിത്തോട്ടത്തിലുള്ള വീടാണ് കത്തി നശിച്ചത്.

ഈ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

Signature-ad

ഇന്നലെ രാത്രി ഏഴിന് ശക്തമായ മിന്നലില്‍ വീടിന് സമീപത്തെ തെങ്ങിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് വീട്ടിലേക്ക് തീ പടരുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചെങ്കിലും വീട് കത്തി നശിച്ചിരുന്നു.

Back to top button
error: