KeralaNEWS

മുട്ടില്‍ മരം മുറിക്കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു: 84,600 പേജുള്ള കുറ്റപത്രത്തിൽ12 പ്രതികൾ, 420 സാക്ഷികൾ

    ബത്തേരി: മുട്ടില്‍ മരം മുറിക്കേസില്‍ 84,600 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഉള്‍പ്പടെ കേസില്‍ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. 420 സാക്ഷികളും 900 രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ 105 മരങ്ങള്‍ മുറിച്ചു കടത്തി എന്നാണ് കേസ്.

പൊതുമുതല്‍ നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ വഞ്ചന, ഗുഢാലോചന എന്നിവയാണ് പ്രധാനകുറ്റങ്ങള്‍. അഗസ്റ്റിന്‍ സഹോദരന്‍മാരെ കൂടാതെ ഭൂവുടമകളായ അബൂബക്കർ, മനോജ്‌, അബ്ദുൽ നാസർ, മുട്ടിൽ സൗത്ത് സ്പെഷൽ വില്ലേജ് ഓഫിസറായിരുന്ന കെ.ഒ സിന്ധു, വില്ലേജ് ഓഫിസർ കെ.കെ അജി, അഗസ്റ്റിൻ സഹോദരന്മാരുടെ ഡ്രൈവർ വിനീഷ് എന്നിവരും കേസിൽ പ്രതികളാണ്.

Signature-ad

ഭൂപരിഷ്‌കരണ നിയമത്തിന് ശേഷം പട്ടയഭുമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയതും സ്വയം മുളച്ചതുമായ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമള്‍ക്ക് മുറിച്ചുമാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ച്‌ മാറ്റിയത്. 500 വർഷത്തിലേറെ പഴക്കമുള്ള മൂന്നു മരങ്ങളും 400 വർഷത്തിലധികം പഴക്കമുള്ള ഒമ്പതു മരങ്ങളും ഉൾപ്പെടെ 112 രാജകീയ വൃക്ഷങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്.

അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി വി.വി ബെന്നി, സുൽത്താൻ ബത്തേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച്‌ പട്ടയം അനുവദിക്കുന്നതിന് നൂറ്റാണ്ടുകള്‍ മുന്‍പ് ഭൂമിയില്‍ ഉണ്ടായിരുന്ന മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച്‌ കടത്തിയതെന്ന് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Back to top button
error: