KeralaNEWS

കേരളത്തിനെതിരായ ഒരു മനുഷ്യൻ കേരളത്തിന്റെ ഗവര്‍ണറായിരുന്നാല്‍ എങ്ങനെയിരിക്കും -മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട്: എന്തുകാര്യവും വിളിച്ചുപറയാവുന്ന സ്ഥാനമാണ് ഗവര്‍ണര്‍പദവിയെന്ന്  ആരും  കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പാലക്കാട് നിയോജകമണ്ഡലത്തിലെ നവകേരളസദസ്സ് കോട്ടമൈതാനത്ത് ഉദ്ഘാടനംചെയ്യുന്നതിനിടയിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ മുഖ്യമന്ത്രി തുറന്നടിച്ചത്.

കേരളത്തിനെതിരായ ഒരു മനുഷ്യൻ കേരളത്തിന്റെ ഗവര്‍ണറായിരുന്നാല്‍ എങ്ങനെയിരിക്കും എന്നും മുഖ്യമന്ത്രി ചോദിച്ചു.അവസരവാദപരമായി ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കുകയാണ്. കേരള, കാലിക്കറ്റ് സര്‍വകലാശാല സെനറ്റുകളിലേക്ക് ആര്‍.എസ്.എസിന് വേണ്ടപ്പെട്ടവരെ നിയമിക്കാനല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമസഭ, ചാൻസലര്‍പദവി നല്‍കിയത്. ഈ സര്‍വകലാശാലകള്‍ തയ്യാറാക്കിനല്‍കിയ അര്‍ഹരായവരുടെ പട്ടികയ്ക്കുപകരം പുതിയ പട്ടിക ഗവര്‍ണര്‍ കൊണ്ടുവന്നത് ആരുടെ നിര്‍ദേശപ്രകാരമാണ് -മുഖ്യമന്ത്രി ചോദിച്ചു.

Signature-ad

കേന്ദ്രസര്‍ക്കാരിന്റെ അറിവും സമ്മതവും അംഗീകാരവും ഈ നീക്കത്തിനുപിന്നിലുണ്ട്.ഗവര്‍ണര്‍സ്ഥാനം സ്വയംഭൂവല്ല. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ കാക്കാൻ തയ്യാറാവണം. സംഘപരിവാറിന് നടത്താൻ കഴിയാത്ത കാര്യം ആര്‍.എസ്.എസിന്റെ ദണ്ഡുമേറ്റെടുത്താണ് ആരിഫ് മുഹമ്മദ്ഖാൻ ചെയ്യുന്നത്. ഇത്തരം നടപടികളുമായി മുന്നോട്ടുപോകാമെന്ന് ആരിഫ് മുഹമ്മദ്ഖാൻ കരുതുന്നതെന്നും അത്  അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാത്രമാണ്-മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: