KeralaNEWS

മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു

ആലപ്പുഴ: മാവേലിക്കര മാങ്കാംകുഴിയില്‍ മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. മാങ്കാംകുഴി മലയില്‍പടീറ്റേതില്‍ വീട്ടില്‍ വിജീഷ്, ദിവ്യാദാസ് ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്.

ഇരട്ടമക്കളില്‍ ഒരാളാണ്. കുട്ടി മുറുക്ക് സ്വയം എടുത്ത് കഴിക്കുകയായിരുന്നു. തൊണ്ടയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുംമുമ്പ് മരിച്ചു.

Signature-ad

സംഭവസമയത്ത് വീട്ടില്‍ അമ്മയും ഇരട്ടകളില്‍ ഒരാളായ സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. മരപ്പണിക്കാരനായ വിജീഷ് ജോലി ആവശ്യാര്‍ഥം പാലക്കാട് പോയതായിരുന്നു.

വൈഷ്ണവിന്റെ സഹോദരി വൈഗ. സംസ്‌കാരം പിന്നീട്.

Back to top button
error: