KeralaNEWS

പഴയ ഫോണാണ് കസ്റ്റഡിയിലെടുത്തത്; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ഓയൂരിലെ പെണ്‍കുട്ടിയുടെ അച്ഛൻ

കൊല്ലം: പൊലീസിന്റെ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ഓയൂരിലെ ആറുവയസുകാരിയുടെ അച്ഛൻ.

തന്റെ പഴയ ഫോണ്‍ ആണ് കൊണ്ടുപോയത്. കുട്ടികള്‍ കളിക്കുന്നത് കൊണ്ട് ഭാര്യ പറഞ്ഞതുകൊണ്ടാണ് ഫോണ്‍ മാറ്റിവച്ചത്. അവര്‍ക്ക് എന്ത് തരത്തിലുള്ള പരിശോധനയും നടത്താമെന്നും പിതാവ് പറഞ്ഞു.

 

Signature-ad

ചില മാധ്യമങ്ങള്‍ തന്നെ ചേര്‍ത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. തന്നെ അറിയുന്ന ആരോടും ചോദിക്കാം. ആര്‍ക്കും ഒരു രൂപ പോലും താൻ കൊടുക്കാനില്ല. ജോലി സ്ഥലത്തും അന്വേഷിക്കാം. ആര്‍ക്കും തന്നെക്കുറിച്ച്‌ ഒരു പരാതിയുമുണ്ടാകില്ല. ആറുവയസുള്ള തന്റെ കുഞ്ഞിന്റെ പേരില്‍ അനാവശ്യ പ്രചാരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: