KeralaNEWS

നവകേരള സദസ്സിനെതിരെ വ്യാജ പ്രചരണം; കേസെടുത്ത് പോലീസ്; സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിൽ

വകേരള സദസുമായി ബന്ധപ്പെടുത്തി സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്.
ഇക്കഴിഞ്ഞ റംസാനിനോട് അനുബന്ധിച്ച്‌ മുഖ്യമന്ത്രി നല്‍കിയ ഇഫ്താർ വിരുന്നിന്റെ ഫോട്ടോ നവകേരള സദസ്സിലെ എന്ന തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.മറ്റൊന്ന് കല്യാണ വിരുന്ന് എഡിറ്റ് ചെയ്തിട്ടുള്ളതാണ്.രണ്ടു സംഭവത്തിലും സൈബര്‍ സെല്ലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
അതേസമയം തന്റെ പേരില്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുൻ പാര്‍ലമെന്റ് അംഗവും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ടും രംഗത്തെത്തി.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ധൂര്‍ത്താണെന്നും പിണറായിയും സഖാക്കളും ഉമ്മൻ ചാണ്ടിയെ കണ്ട് പഠിക്കണമെന്നും താൻ പറഞ്ഞതായി നടത്തുന്ന കുപ്രചാരണത്തിനെതിരെയാണ് ബൃന്ദ പരാതി നല്‍കിയിരിക്കുന്നത്.

Signature-ad

സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കും സെെബര്‍ സെല്ലിനും ബൃന്ദ കാരാട്ട് പരാതി നല്‍കിയിട്ടുണ്ട്.ഓണ്‍ലെെൻ മാദ്ധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച്‌ അപകീര്‍ത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Back to top button
error: